Film News

‘ഐശ്വര്യ റായിയെ ഡിവോഴ്‌സ് ചെയ്‌തേക്കൂ, നിങ്ങൾ അവരെ അർഹിക്കുന്നില്ല’; അഭിഷേകിന്റെ പോസ്റ്റിൽ കമന്റുകൾ നിറയുന്നു

‌ബോളിവുഡിലെ സൂപ്പർ താര ജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി ഐശ്വര്യ അകൽച്ചയിലാണെന്ന് ചില അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിഷ പരന്നിരുന്നു. അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിൽ വിളളലുകൾ വീണെന്നുള്ള വാർത്തകളോട് താരങ്ങളോ ബച്ചൻ കുടുംബത്തിലെ മറ്റാരെങ്കിലോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

അഭിഷേക് ബച്ചന്റെ സഹോദരി ശ്വേത ബച്ചന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. സഹോദരിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച്‌ അഭിഷേക് ബച്ചൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. അഭിഷേക് ബച്ചന്റെയും ശ്വേത ബച്ചന്റെയും ചെറുപ്പകാലം തൊട്ടുള്ള ചിത്രങ്ങൾ ചേർത്തു കൊണ്ടുള്ള വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്.

‘പിറന്നാൾ ആശംസകൾ ശ്വേത ദി!, ഞാൻ ചിലപ്പോൾ ഇതുവരെ പറഞ്ഞിരിക്കില്ല, പക്ഷെ നിങ്ങൾ എന്നുവെച്ചാൽ എനിക്ക് ലോകം തന്നെയാണ്. ലവ് യൂ,’ എന്നാണ് അഭിഷേക് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ടുള്ള വീഡിയോക്കൊപ്പം പങ്കുവെച്ച കുറിപ്പ്. എന്നാൽ ആരാധകർ പല ചോദ്യങ്ങളുമായാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചത്.

ഐശ്വര്യയുടെ പിറന്നാളിന് ഒരു ചിത്രം മാത്രമാണ് പങ്കുവെച്ചതെന്നും ഇതുപോലെയുള്ള വീഡിയോ എന്തുകൊണ്ട് പോസ്റ്റ് ചെയ്തില്ലെന്നുമാണ് ആരാധകരിൽ ചിലരുടെ ചോദ്യം. ‘ഐശ്വര്യ റായിയെ ഡിവോഴ്‌സ് ചെയ്‌തേക്കൂ, നിങ്ങൾ അവരെ അർഹിക്കുന്നില്ല. ഇതുപോലെ ഒരു ക്യാപ്ഷനോ വീഡിയോയോ നിങ്ങൾ ഐശ്വര്യയ്ക്ക് വേണ്ടി ചെയ്തിട്ടില്ല. മകൾക്ക് വേണ്ടി പോലും ചെയ്തിട്ടില്ല,’ എന്നാണ് ഒരു കമന്റ്.

Ajay Soni