കൊറോണ, കൊല്ലം ജില്ലയിൽ ഒൻപത് പേർ നിരീക്ഷണത്തിൽ

പത്തനംതിട്ടയിലും കൊച്ചിയിലും കൊറോണ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കൊല്ലം ജില്ലയില്‍ ഒന്‍പതുപേര്‍ നിരീക്ഷണത്തില്‍. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇവരെ നിരീക്ഷണത്തില്‍ വച്ചിരിക്കുന്നത്.  കേരളത്തിൽ ആറു പേർക്ക് കൊറോണ സ്ഥിതീകരിച്ചതോടെ കൊല്ലം ജില്ലയിൽ ഒൻപത് പേര് നിരീക്ഷണത്തിലായി.

ഇതില്‍ മൂന്നുപേര്‍ പത്തനംതിട്ടയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവര്‍ സന്ദര്‍ശനം നടത്തിയ പുനലൂരിലെ വീട്ടുകാരാണ്. രണ്ടുപേര്‍ അയല്‍വാസികള്‍ ആണെന്നുമാണ് ലഭ്യമാകുന്ന വിവരം.ഇവരുടെ സാംപിളുകള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. റിസള്‍ട്ട് ലഭിക്കുന്നത് വരെ ഇവര്‍ നിരീക്ഷണത്തില്‍ തുടരും.

Krithika Kannan