ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്ക് 2022 വരെ കൊറോണ പ്രതിരോധ മരുന്ന് ലഭിക്കാന്‍ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന. കൊറോണ ബാധിച്ച വ്യക്തി ആരോഗ്യവാനും ചെറുപ്പക്കാരനുമാണെങ്കിലാണ് 2022 വരെ കാത്തിരിക്കേണ്ടി വരുന്നതെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. പ്രായമായവരേയും മറ്റ് ദുര്‍ബലരായ വ്യക്തികളേയുമായിരിക്കും പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ ആദ്യം പരിഗണിക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ മരുന്ന് നല്‍കേണ്ടതെന്ന് തുടക്കം മുതല്‍ നിര്‍ദേശമുണ്ടായിരുന്നു.
ഇതില്‍ തന്നെ അപകട സാധ്യത കൂടുതല്‍ ഉള്ളവരെ കണ്ടുപിടിക്കേണ്ടതുണ്ടെന്നും, പ്രായമായവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ഇവര്‍ പറയുന്നു. ഈ രീതിയില്‍ കണക്കാക്കുമ്ബോള്‍ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ നാള്‍ കാത്തിരിക്കേണ്ടി വരുമെന്നും സൗമ്യ സ്വാമിനാഥന്‍ പറയുന്നു. മരുന്ന് കണ്ടുപിടിച്ചാലും അത് എത്രയും വേഗം ജനങ്ങളിലേക്ക് എത്താന്‍ കാലതാമസമുണ്ടാകുമെന്ന സൂചനയാണ് ലോകാരോഗ്യ സംഘടന നല്‍കുന്നതെന്നാണ് വിലയിരുത്തല്‍.
ആര്‍ജ്ജിത പ്രതിരോധ ശേഷി എന്ന പ്രതീക്ഷ മാത്രം മുന്‍നിര്‍ത്തി മുന്നോട്ട് പോകാനാകില്ലെന്ന് നേരത്തെ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ആര്‍ജ്ജിത പ്രതിരോധ ശേഷിയുടെ അടുത്ത് അടുത്തുപോലും ഈ സമൂഹം എത്തിയിട്ടില്ലെന്നും, കൊറോണയ്‌ക്കെതിരായി തേടിക്കൊണ്ടിരിക്കുന്ന പരിഹാരം അതല്ലെന്നുമാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്.
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…