Malayalam Article

മകന്റെ മൃതദേഹം വിട്ടു കിട്ടാന്‍ അമ്പതിനായിരം രൂപ; തെരുവില്‍ ഭിക്ഷയ്ക്കിറങ്ങി മാതാപിതാക്കള്‍

മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍. പണം നല്‍കാന്‍ ബിഹാര്‍ ദമ്പതികള്‍ ഭിക്ഷയ്ക്കിറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. യുവാവിന്റെ മൃതദേഹം വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം വിഭാഗത്തിലെ ജീവനക്കാരനാണ് 50,000 രൂപ ആവശ്യപ്പെട്ടത്. മാതാപിതാക്കള്‍ തെരുവില്‍ ഭിക്ഷയ്ക്കിറങ്ങിയ വീഡിയോ പുറത്തു വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ജീവനക്കാരന്‍ പണം ചോദിച്ചേക്കാം, എന്നാല്‍ 50,000 രൂപയ്ക്ക് നിര്‍ബന്ധം പിടിക്കാന്‍ അയാള്‍ക്ക് കഴിയില്ലെന്ന് സമസ്തിപൂര്‍ സിവില്‍ സര്‍ജന്‍ ഡോ എസ് കെ ചൗധരി പറഞ്ഞു. എന്നാല്‍ പണം ചോദിച്ചത് ആശുപത്രി ജീവനക്കാരന്‍ നിഷേധിച്ചു. ‘പണ്ടും പണം ചോദിച്ച ചരിത്രമുണ്ട്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിഷയം അന്വേഷിക്കാന്‍ ഞങ്ങള്‍ ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.

വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, സമസ്തിപൂര്‍ സദര്‍ ആശുപത്രി ഭരണകൂടം ഒരു വാച്ച്മാനോടൊപ്പം മൃതദേഹം കുടുംബത്തിന്റെ വീട്ടിലേക്ക് അയച്ചു. രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ച് എഴുതി, ”മനുഷ്യത്വത്തിന് ലജ്ജ തോന്നുന്നു, എന്നിട്ടും നല്ല ഭരണത്തിന്റെ അവകാശവാദം ഉന്നയിക്കുന്ന #നിതീഷ് കുമാര്‍ ജി അതേപടി നിലനില്‍ക്കുന്നു.

അതേസമയം ആരോപണങ്ങള്‍ നിരസിച്ച ഡിഎം ഇന്‍ ചാര്‍ജ് വിനയ് കുമാര്‍, ഇത് ഭരണകൂടത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് പറഞ്ഞു. ”എന്റെ ആദ്യ അന്വേഷണത്തില്‍, ഈ കാര്യം സത്യത്തില്‍ നിന്ന് വളരെ അകലെയാണെന്ന് തോന്നുന്നു,” അദ്ദേഹം പറഞ്ഞു.

Gargi