Film News

‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ കോടതി ഉത്തരവ്

ലോകവ്യപമായി റെക്കോർഡ് കളക്ഷൻ ലഭിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്, ഇപ്പോൾ ചിത്രത്തിന്റെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവിട്ടു. ചിത്രത്തിന്റെ നിർമാണ കമ്പിനിയായ പറവ ഫിലിംസിൻെറയും പാർട്ടണർ ഷോൺ ആന്റണിയുടെയും നാല്പതുകോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ആണ് കോടതി മരവിപ്പിക്കാൻ ഓർഡർ ചെയ്യ്തിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണത്തിന് 7 കോടി മുതൽ മുടക്കിയ സിറാജ് വലിയത്തറ ഹമീദ് നൽകിയ ഹർജിയിലാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി അക്കൗണ്ട്  മരവിപ്പിച്ചിരിക്കുന്നത്

തനിക്ക് 40 ലാഭവിഹിതം നൽകാമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യ്താണ് തന്റെ കൈയിൽ നിന്നും പണം കൈപ്പറ്റിയത് എന്നും എന്നാൽ ഇതുവരെയും തനിക്ക് ലാഭവിഹിതമോ, മുതൽമുടക്കോ നൽകിയിട്ടില്ല  എന്നുമാണ് ഹർജിക്കാരൻ പരാതി നല്കിയിരിക്കുന്നത്.

ആഗോളതലത്തിൽ ചിത്രം ഇതുവരെയും 220 കോടി രൂപ നേടിയെന്നും കൂടാതെ ഓ ടി ടി  പ്ലാറ്റ്‌ഫോമുകൾ മുഖേന ചിത്രം 20 കോടി രൂപയോളം നേടിയിട്ടുണ്ടെന്നും ഹർജിക്കാരൻ പരാതിയിൽ പറയുന്നുണ്ട്, ഇതുവരെയും തനിക്ക് ഒരു തുകയും തന്നട്ടില്ല എന്നും പറയുന്നുണ്ട്. ഹർജിയിൽ ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്,

 

Suji