Film News

നടി അമല പോളിന്റെ വളക്കാപ്പ് ചടങ്ങുകളുടെ ചിത്രങ്ങളും, വീഡിയോയും വൈറൽ

എല്ലാം ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് അമല പോൾ, ഇപ്പോൾ താരത്തിന്റെ വളക്കാപ്പ് ചടങ്ങകളുടെ  ചിത്രങ്ങളും, വീഡിയോകളുമാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഭർത്താവ് ജഗത്തിന്റെ സ്വദേശമായ ഗുജറാത്തിൽ വെച്ചായിരുന്നു ഈ ആഘോഷ ചടങ്ങുകൾ നടന്നത്.ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, കഴിഞ്ഞ വര്ഷം നവംബറിൽ ആയിരുന്നു ഇരുവരും വിവാഹം കഴിച്ചത്. ജനുവരി 4 നെ ആയിരുന്നു നടി താൻ അമ്മയാകാൻ പോകുന്ന സന്തോഷ വാർത്ത പങ്കുവെച്ചത്

ഇപ്പോൾ നടിയുടെ വളക്കാപ്പ്  ആഘോഷത്തിന്റെ ചിത്രങ്ങളും, വീഡിയോകളും നടിയുടെ ഭർത്താവ് ജഗത് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്, നിരവധി താരങ്ങളും, ആരാധകരും ഈ സന്തോഷത്തിന് ആശംസകൾ അറിയിക്കുകയും ചെയ്യ്തു, ടൂറിസം- ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജഗത് വർക്ക് ചെയ്യുന്നത്,

ഗുജ്റത്തിലാണ് ജഗത്തിന്റെ സ്വദേശമെങ്കിലും താമസിക്കുന്നത് ഗോവയിലാണ്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അമല അവസാനം അഭിനയിച്ചത് പൃഥ്വിരാജ് നായകനായ ആടുജീവിതത്തിലാണ്, ചിത്രത്തിലെ സൈനു എന്ന കഥാപത്രത്തെയാണ് നടി അവതരിപ്പിച്ചത്

 

Suji