Film News

‘വെള്ളിത്തൂവല്‍ മേഘം….’; കപ്പ് ‘ ചിത്രത്തിലെ ആദ്യ ഗാനം ഫഹദ് ഫാസില്‍ പുറത്തിറക്കി

അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും എയ്ഞ്ചലീന മേരിയും നിര്‍മ്മിച്ച് അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന ചിത്രമായ ‘ കപ്പ് ‘ ചിത്രത്തിന്റെ ആദ്യ ഗാനം ഇന്ന് വിഷു ദിനത്തില്‍ രാവിലെ 11.11 ന് നടന്‍ ഫഹദ് ഫാസിലിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍സി ലൂടെ പുറത്തിറങ്ങി.
വെള്ളിത്തൂവല്‍ മേഘം മേഞ്ഞേ മേലേ…. എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മനു മഞ്ജിത്തിന്റെതാണ് വരികള്‍. വെള്ളത്തൂവല്‍ എന്ന ഇടുക്കിയിലെ മലയോര ഗ്രാമത്തിന്റെ ദൃശ്യഭംഗിയോടൊപ്പം മനോഹരമായ പ്രണയവും ഈ പാട്ടിലൂടെ ആസ്വദിക്കാം. സച്ചിന്‍ രാജും, അശ്വിന്‍ വിജയ് യും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മാത്യു തോമസ് പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി. സാമുവല്‍. സംഗീതം ഷാന്‍ റഹ്‌മാന്‍. മനോഹരമായ 5 ഗാനങ്ങള്‍ ആണ് ‘കപ്പ് ‘ ല്‍ ഉള്ളത്. ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ 4 ഗാനങ്ങള്‍ക്ക് മനു മഞ്ജിത്തും ഒരു ഗാനം ആര്‍സി യും വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.

ബാഡ്മിന്റനെ പ്രതിപാദിക്കുന്ന സിനിമയായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ഒരു ഫീല്‍ ഗുഡ് മൂവിയായ കപ്പിന്റെ
തിരക്കഥ അഖിലേഷ് ലതാരാജും ഡെന്‍സണ്‍ ഡ്യൂറോമും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു.

‘സ്‌പോര്‍ട്‌സ്മാന്‍ ആകണം’ എന്ന ചിന്തയില്‍ ഇരിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണിത്. ബാഡ്മിന്റണ്‍ ഗെയിമില്‍ പ്രതീക്ഷയോടെ മുന്നേറുന്ന വെള്ളത്തൂവല്‍ ഗ്രാമത്തിലെ പതിനാറുകാരന്‍ നിധിന്‍ – ന്റെ കഥയാണ് ‘കപ്പ് ‘
നിധിന്‍ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോള്‍, ബാബു എന്ന അച്ഛന്‍ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും, ചേച്ചി ആയി മൃണാളിനി സൂസ്സന്‍ ജോര്‍ജ്ജും എത്തുന്നു.

കഥയില്‍ നിധിന് ഏറ്റവും വേണ്ടപ്പെട്ട ആള്‍ ആരാണെന്നു ചോദിച്ചാല്‍, അത് ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന റനീഷ് എന്ന കഥാപാത്രമാണ്. മുഴുനീള കഥാപത്രമായി ബേസില്‍ എത്തുമ്പോള്‍, വളരെ പ്രധാപ്പെട്ട വ്യത്യസ്തമായ റോളില്‍ നമിത പ്രമോദും, കൂട്ടുകാരന്റെ വേഷത്തില്‍ കാര്‍ത്തിക് വിഷ്ണുവും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്നു. അനിഖ സുരേന്ദ്രനും പുതുമുഖം റിയാ ഷിബുവുമാണ് നായികമാരായി എത്തുന്നത്.

ആനന്ദ് റോഷന്‍, സന്തോഷ് കീഴാറ്റൂര്‍, നന്ദിനി ഗോപാലകൃഷ്ണന്‍, ഐ വി ജുനൈസ്, അല്‍ത്താഫ് മനാഫ്, മൃദുല്‍ പാച്ചു, രഞ്ജിത്ത് രാജന്‍, ചെമ്പില്‍ അശോകന്‍, ആല്‍വിന്‍ ജോണ്‍ ആന്റണി, നന്ദു പൊതുവാള്‍, അനന്ദ്രിത മനു തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Ajay Soni