Film News

എന്ത് കോലം കെട്ടാണ് തള്ളേ! അമ്മൂമ്മ മോഡേൺ ഡ്രെസ്സിട്ടതുപോലെയുണ്ട്, മീനക്കെതിരെ സൈബർ ആക്രമണം

തെന്നിന്ത്യയിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് മീന, നടിയുടെ പുതിയ മലയാള ചിത്രമായ ആനന്ദപുരം ഡയറീസ് എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി മീന എത്തിയപ്പോൾ അണിഞ്ഞ വേഷത്തിന്റെ പേരിലാണ് ഇപ്പോൾ നടിക്കെതിരെ സൈബർ അറ്റാക്ക് നടന്നിരിക്കുന്നത്, ആദ്യ ദിവസം നടി എത്തിയപ്പോൾ ജീൻസും ടീഷർട്ടും ധരിച്ചാണ് എത്തിയത്, ഇത് മീനയ്ക്ക് ചേരുന്ന ഡ്രെസ്സല്ല,ഇത്രയും പ്രായമായില്ലേ എന്നൊക്കെയാണ് ചോദ്യങ്ങൾ

എന്ത് കോലം കെട്ടാണ്  തള്ളേ! അമ്മൂമ്മ ആയില്ലേ , എന്റെ മുത്തശ്ശി മോഡേൺ ഡ്രസ്സ് ഇട്ടതുപോലെയുണ്ട്, വസ്ത്ര൦ ധരിക്കുന്ന കാര്യത്തിൽ മീനയ്ക്ക് ഒരു ശ്രെദ്ധയുമില്ല, നിങ്ങൾ നിങ്ങൾക്ക് യോജിച്ച വേഷം ഇട്ടിരുന്നെങ്കിൽ ഇങ്ങനെ ആൾക്കാർ പറയില്ല, ഇങ്ങനെ നടിയെ കളിയാക്കികൊണ്ടുള്ള കമന്റുകൾ ആണ് സോഷ്യൽ മീഡിയിൽ എത്തുന്നത്, എന്നാൽ നടിയെ അനുകൂലിച്ചും ചില ആളുകൾ എത്തുന്നുണ്ട്

അന്നും, ഇന്നും ഞങ്ങൾക്ക് മീന ചേച്ചിയെ ഇഷ്ട്ടമാണ്,ഇതുവരെയും ഒരു നെഗറ്റീവ് പോലും പറയിപ്പിക്കാത്ത ഒരു നടിയാണ് മീന, ഇപ്പോളും നല്ലൊരു പെരുമാറ്റ രീതിയിലും എളിമയിലും സംസാരിക്കുന്ന ചേച്ചിയെ ഞങ്ങൾക്ക് വലിയ ഇഷ്ട്ടമാണ്. ഈ വയസ്സിലും ചേച്ചി വേറെ ലെവൽ ആണ്, അവർ എന്താണ് ഇപ്പോളും ഡ്രസ്സ് ഇടുന്നതിന് , ഒരു വൃത്തികേടും ചേച്ചിക്ക് ഇല്ല, ഇതൊന്നും ചില ആളുകൾക്ക് പിടിക്കില്ല അതുകൊണ്ടാണ് ഇങ്ങനെ നെഗറ്റീവും പറഞ്ഞു നടക്കുന്നത് എന്നൊക്കെയാണ് കമന്റുകൾ

 

Suji