Film News

‘ആ കഥാപാത്രത്തിന്റെ ചെകിടത്തിട്ടൊരു അടി കൊടുക്കാനാണ് സിനിമ കണ്ടുകൊണ്ടിരുന്ന എനിക്ക് തോന്നിയത്’

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് ദിലീപ് നായകനായെത്തിയ തങ്കമണി. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് രതീഷ് രഘുനന്ദന്‍ ആണ്. ആദ്യദിനം ദിലീപ് ചിത്രം നേടിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളും പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം 95 ലക്ഷമാണ് ഒപ്പണിംഗ് ഡേയില്‍ ചിത്രം നേടിയിരിക്കുന്നത്. കേരളത്തിലെ മാത്രം കണക്കാണിത്. അതേസമയം, ഭേദപ്പെട്ട ബുക്കിംഗ് തങ്കമണിക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറില്‍ 16.81കെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. കൂടാതെ ഇന്ന് അവധി ദിനം ആയതിനാല്‍ കൂടുതല്‍ പേര്‍ സിനിമ കാണാന്‍ തിയറ്ററില്‍ എത്തുന്നുണ്ട്. വരും ദിവസങ്ങള്‍ ശനിയും ഞായറുമാണ്. അങ്ങനെ എങ്കില്‍ എല്ലാം ഒത്തുവന്നാല്‍ ഭേദപ്പെട്ട കളക്ഷന്‍ ഈ മൂന്ന് ദിനവും തങ്കമണിക്ക് ലഭിക്കാന്‍ സാധ്യത ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കോട്ടയം രമേശ് ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ചാണ് പറയുന്നത്.

കുറിപ്പ് വായിക്കാം

കോട്ടയം രമേശ് As വരദരാജന്‍ in തങ്കമണി, ??
വക്രബുദ്ധിയുള്ള സ്വാര്‍ത്ഥരായ രാഷ്ട്രീയക്കാര്‍ ഒരുകാലത്തെ മലയാള സിനിമയിലെ സ്ഥിരം കാഴ്ചയായിരുന്നു
ഇപ്പോള്‍ കുറച്ചുകാലമായി മലയാള സിനിമയില്‍ അത്തരം കഥാപാത്രങ്ങളെ കാണാറില്ലായിരുന്നെങ്കിലും തങ്കമണിയിലെ വരദരാജനെന്ന കഥാപാത്രം നമ്മുടെ നാട്ടിലെ പല രാഷ്ട്രീയക്കാരുടെയും പൊയ്മുഖം വലിച്ചു കീറുന്ന കഥാപാത്രമാണ്.
നമ്മുടെ നാട്ടില്‍ ഏതൊരു ദുരന്തം സംഭവിച്ചാലും അതില്‍ ഇരയാക്കപ്പെട്ടവരെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് എതിര്‍ പാര്‍ട്ടിക്കാരെ താറടിക്കാന്‍ മാത്രമറിയാവുന്ന ഒരുപാട് രാഷ്ട്രീയക്കാര്‍ ഇവിടെയുണ്ട്.. എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളിക്ക് ശിക്ഷ ലഭിക്കണമെന്നോ ഇരയാക്കപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്നോയുള്ള ആത്മാര്‍ത്ഥമായ ചിന്ത ഇവര്‍ക്കുണ്ടാവില്ല.
അതുപോലൊരു കഥാപാത്രമാണ് വരദരാജനും.
തങ്കമണിയെന്ന ഗ്രാമം മുഴുവനും ദുരിതത്തിലാഴുമ്പോഴും അതിനെ കരുവാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് വരദരാജനും ശ്രമിക്കുന്നത്.
ആ റോള്‍ ശക്തമായി തന്നെ അവതരിപ്പിക്കാന്‍ കോട്ടയം രമേശിന് കഴിഞ്ഞു.
കോട്ടയം രമേശിന്റെ കഥാപാത്രം സിനിമയിലെ നായകനോട് പറയുന്ന ഒരു ഡയലോഗുണ്ട് .
‘ നിന്റെ അനിയത്തി റേപ്പ് ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ അത് ചെയ്തിട്ടായാലും ഞാന്‍ എന്റെ ലക്ഷ്യത്തിലേക്ക് തന്നെ പോകും ‘
ഇതു കേട്ടപ്പോള്‍ ശരിക്കും ആ കഥാപാത്രത്തിന്റെ ചെകിടത്തിട്ടൊരു അടി കൊടുക്കാനാണ് സിനിമ കണ്ടുകൊണ്ടിരുന്ന എനിക്ക് തോന്നിയത്.
അത് തന്നെയാണ് ആ നടന്റെ വിജയവും

Ajay Soni