പ്രിയതമന് വിവാഹവാർഷിക ആശംസകൾ നേർന്ന് ദർശന!

കറുത്തമുത്ത് എന്ന സീരിയലിൽ കൂടി ഏവർക്കും പരിചിതമായ നടിയാണ് ദർശന ദാസ്, ഏഷ്യാനെറ്റിലെ കറുത്തമുത്തിലെ വില്ലത്തിയായി എത്തിയ ദർശന പിന്നീട് എല്ലാവരുടെയും മനസ്സ് കീഴടക്കുകയായിരുന്നു. നിരവധി സീരിയലുകൾ ദർശന ചെയ്തു, എങ്കിലും ദർശന പരിചിതമായത് കറുത്തമുത്തിൽ കൂടിയായിരുന്നു. പിന്നീട് സീ കേരളത്തിലെ സുമംഗലി ഭവയിൽ നായികയായി എത്തിയ ദർശന വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സ് കീഴടക്കി.

Darshana Das

ഏത് വേഷവും തനിക്ക് അനായാസമായി ചെയ്യാൻ കഴിയുമെന്ന് താരം ഇതിനോടകം തെളിയിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗത്തിൽ വള്ളത്തിൽ വേഷത്തിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കുറച്ച് നാളുകളായി താരത്തെ ഇപ്പോൾ സ്‌ക്രീനിൽ കാണുന്നില്ലായിരുന്നു. അതിന്റെ കാരണം വെളിപ്പെടുത്തിക്കൊണ്ട് താരവും എത്തിയിരുന്നു. താൻ അമ്മയാകാൻ ഒരുങ്ങുകയാണെന്നാണ് ദർശന പ്രേക്ഷകരുമായി പങ്കുവെച്ചത്. ഉള്ളിലെ നിന്റെ തുടിപ്പുകൾക്ക് പകരം വയ്ക്കാൻ മാറ്റൊരു വികാരവും ഭൂമിയിൽ ഇല്ല എന്ന തലക്കെട്ടോട് കൂടിയാണ് ദർശന തന്റെ കുഞ്ഞു വയറിന്റെ ചിത്രം ആരാധകരുമായി പങ്കുവെച്ചത്.

Darshana Das pregnant

ഇപ്പോഴിതാ ദർശന തന്റെ ഒന്നാം വിവാഹവാര്ഷിക ദിനത്തിൽ തന്റെ പ്രിയതമൻ അരുണിന് ആശംസകൾ നേർന്നുകൊണ്ടുള്ള കുറുപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു വർഷം മുമ്പ് ഈ ദിവസം ആണ് , നമ്മുടെ ആത്മാക്കൾ ഒന്നായിത്തീർന്നത് എന്നാണ് ദർശന പറയുന്നത്.

Darshana Das

നിങ്ങളുടെ ജീവിത പങ്കാളിയാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണെന്ന് തോന്നുന്നു. എന്റെ വികാരങ്ങളെ ബഹുമാനിക്കുന്നതിനും എല്ലായ്പ്പോഴും എന്നെ മനസിലാക്കുന്നതിനും ഒരുപാട് നന്ദി. കൂടിച്ചേരലിന്റെ സന്തോഷം എന്നായിരുന്നു ദർശന കുറിച്ചത്. ദർശനയുടെ കുറിപ്പിന് നീ എന്റെ എല്ലാം എല്ലാം അല്ലെ എന്നാണ് അനൂപ് പ്രതികരിച്ചത്. ആരാധകരും സീരിയൽ താരങ്ങളടക്കം നിരവധി പേരാണ് ഇവർക്ക് വിവാഹാശംസകളുമായി എത്തിയത്

Sreekumar R