‘ഫീല്‍ ഗുഡ് മൂവി…..പെര്‍ഫോമന്‍സില്‍ എടുത്തു പറയേണ്ടത് അഭിറാം രാധാകൃഷ്ണന്‍’

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച പുതിയ ചിത്രം ആണ് ‘എങ്കിലും ചന്ദ്രികേ’. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
സുരാജ് വെഞ്ഞാറന്‍ മൂട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയ ഒരു കോമഡി എന്റര്‍ടൈനര്‍ ചിത്രം തന്നെയാണ് എങ്കിലും ചന്ദ്രികേ. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഫീല്‍ ഗുഡ് മൂവി…..പെര്‍ഫോമന്‍സില്‍ എടുത്തു പറയേണ്ടത് അഭിറാം രാധാകൃഷ്ണന്‍’ എന്നാണ് ദാസ് അഞ്ചലില്‍ പറയുന്നത്.

എങ്കിലും ചന്ദ്രികേ…..
(ബാല സിനിമാസ് കല്ലടിക്കോട് )
5 കൂട്ടുകാര്‍ക്കിടയില്‍ അപ്രതീക്ഷിതമായി ഒരാളുടെ കല്യാണം ഉറപ്പിക്കുന്നു……അതിനിടയിലേക്ക് ഒരു പ്രണയവും വന്ന് ചേരുന്നതോടെ ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍….. രസകരമായി പറഞ്ഞു പോകുന്ന ഫീല്‍ ഗുഡ് മൂവി…..
പെര്‍ഫോമന്‍സില്‍ എടുത്തു പറയേണ്ടത് അഭിറാം രാധാകൃഷ്ണന്‍…. ????
സൈജു, ബേസില്‍,അമല്‍ ആയി അഭിനയിച്ച നടന്‍….. ??
ചില സിനിമാ റെഫറന്‍സ്… (ചന്ദ്രോത്സവം)….ഭംഗിയായി അവതരിപ്പിച്ചതായി തോന്നി….
എഴുത്തുകാരായ അര്‍ജ്ജുന്‍ നാരായണന്‍,ആദിത്യന്‍ ചന്ദ്രശേഖര്‍..??
സംവിധായകന്‍ ആദിത്യന്‍ ചന്ദ്രശേഖര്‍….

ഒരു കല്യാണത്തിന്റെ പേരില്‍ ഒരു ഗ്രാമത്തില്‍ അരങ്ങേറുന്ന ചില ഹാസ്യപരമായ പ്രശ്‌നങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം കാണിക്കുന്നത്. ആതിഥ്യന്‍ ചന്ദ്ര ശേഖരന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്, സിനിമയില്‍ കുറെ നാളുകള്‍ വിട്ടുനിന്ന വിജയ് ബാബു വീണ്ടും സിനിമയില്‍ സജീവമാകുന്ന ഒരു ചിത്രവും കൂടിയാണ് എങ്കിലും ചന്ദ്രികേ.

ചിത്രത്തിന്റെ യഥാര്‍ത്ഥ പ്രമേയം കാണിക്കുന്നത് വിവാഹത്തിന്റെ വിഷയങ്ങള്‍ ആണ്. മണിയന്‍ പിള്ള രാജു, അശ്വിന്‍, രാജേഷ് ശര്‍മ്മ പിന്നെ കുറെ പുതുമുഖങ്ങളും ആണ് അഭിനയിക്കുന്നത്. ഗാനങ്ങള്‍ ശശികുമാര്‍, സംഗീതം ഇഫ്തി. സംവിധായകനായ അതിത്യന്‍ ചന്ദ്ര ശേഖരന്‍, അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.

Gargi

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

44 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago