‘ഫീല്‍ ഗുഡ് മൂവി…..പെര്‍ഫോമന്‍സില്‍ എടുത്തു പറയേണ്ടത് അഭിറാം രാധാകൃഷ്ണന്‍’

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച പുതിയ ചിത്രം ആണ് ‘എങ്കിലും ചന്ദ്രികേ’. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സുരാജ് വെഞ്ഞാറന്‍ മൂട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍…

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച പുതിയ ചിത്രം ആണ് ‘എങ്കിലും ചന്ദ്രികേ’. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
സുരാജ് വെഞ്ഞാറന്‍ മൂട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയ ഒരു കോമഡി എന്റര്‍ടൈനര്‍ ചിത്രം തന്നെയാണ് എങ്കിലും ചന്ദ്രികേ. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഫീല്‍ ഗുഡ് മൂവി…..പെര്‍ഫോമന്‍സില്‍ എടുത്തു പറയേണ്ടത് അഭിറാം രാധാകൃഷ്ണന്‍’ എന്നാണ് ദാസ് അഞ്ചലില്‍ പറയുന്നത്.

എങ്കിലും ചന്ദ്രികേ…..
(ബാല സിനിമാസ് കല്ലടിക്കോട് )
5 കൂട്ടുകാര്‍ക്കിടയില്‍ അപ്രതീക്ഷിതമായി ഒരാളുടെ കല്യാണം ഉറപ്പിക്കുന്നു……അതിനിടയിലേക്ക് ഒരു പ്രണയവും വന്ന് ചേരുന്നതോടെ ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍….. രസകരമായി പറഞ്ഞു പോകുന്ന ഫീല്‍ ഗുഡ് മൂവി…..
പെര്‍ഫോമന്‍സില്‍ എടുത്തു പറയേണ്ടത് അഭിറാം രാധാകൃഷ്ണന്‍…. ????
സൈജു, ബേസില്‍,അമല്‍ ആയി അഭിനയിച്ച നടന്‍….. ??
ചില സിനിമാ റെഫറന്‍സ്… (ചന്ദ്രോത്സവം)….ഭംഗിയായി അവതരിപ്പിച്ചതായി തോന്നി….
എഴുത്തുകാരായ അര്‍ജ്ജുന്‍ നാരായണന്‍,ആദിത്യന്‍ ചന്ദ്രശേഖര്‍..??
സംവിധായകന്‍ ആദിത്യന്‍ ചന്ദ്രശേഖര്‍….

ഒരു കല്യാണത്തിന്റെ പേരില്‍ ഒരു ഗ്രാമത്തില്‍ അരങ്ങേറുന്ന ചില ഹാസ്യപരമായ പ്രശ്‌നങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം കാണിക്കുന്നത്. ആതിഥ്യന്‍ ചന്ദ്ര ശേഖരന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്, സിനിമയില്‍ കുറെ നാളുകള്‍ വിട്ടുനിന്ന വിജയ് ബാബു വീണ്ടും സിനിമയില്‍ സജീവമാകുന്ന ഒരു ചിത്രവും കൂടിയാണ് എങ്കിലും ചന്ദ്രികേ.

ചിത്രത്തിന്റെ യഥാര്‍ത്ഥ പ്രമേയം കാണിക്കുന്നത് വിവാഹത്തിന്റെ വിഷയങ്ങള്‍ ആണ്. മണിയന്‍ പിള്ള രാജു, അശ്വിന്‍, രാജേഷ് ശര്‍മ്മ പിന്നെ കുറെ പുതുമുഖങ്ങളും ആണ് അഭിനയിക്കുന്നത്. ഗാനങ്ങള്‍ ശശികുമാര്‍, സംഗീതം ഇഫ്തി. സംവിധായകനായ അതിത്യന്‍ ചന്ദ്ര ശേഖരന്‍, അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.