വീട്ടിൽ അതിക്രമിച്ചു കയറിയ നടൻ വിജയകുമാറിനെതിരെ മകൾ അർത്ഥന,വീഡിയോ

നടൻ വിജയ കുമാർ കഴിഞ്ഞ ദിവസം തന്റെ വീട്ടിൽ വന്നു ഭീഷണി മുഴക്കിയെന്നു മകളും നടിയുമായ അർത്ഥന വീഡിയോയും കുറിപ്പും പങ്കുവെച്ചു സോഷ്യൽ മീഡിയിൽ, നടൻ ജനൽ വഴി വന്നാണ് തന്നെ ഭീഷണി മുഴക്കിയതെന്നും നടി പറയുന്നു. അതിനു ശേഷ൦ നടൻ മതിൽ ചാടി കടന്നു പോകുന്ന ദൃശ്യങ്ങളും അർത്ഥന പങ്കുവെച്ചു,

വിജയകുമാർ തന്നെയും അമ്മയെയും, സഹോദരിയെയും ഭീഷണി പെടുത്തി എന്നും നടി മുൻപും പോലീസിൽ പരാതി കൊടുത്തിരുന്നു ആ കേസ് നിലനിൽക്കെ ആണ് വീണ്ടും നടന്റെ ഈ അതിക്രമം, തന്നെ അമ്മൂമ്മ കൊണ്ട് നടന്നു വിൽകുകയാണെന്നും ,തങ്ങളെ ജീവിക്കാൻ അനുവദിക്കില്ല എന്നും അതിനു വേണ്ടി ഏതറ്റം പോകുമെന്നും നടൻ ഭീഷണിപ്പെടുത്തി.

താൻ സിനിമയിൽ അഭിനയിക്കുന്നത് നിർത്തണമെന്നും പറയുന്നു, തന്റെ സിനിമയുടെ ഷൂട്ടിംഗ്  പൂർത്തിയാക്കി കഴിഞ്ഞതിനു ശേഷം സിനിമ ജീവനക്കാരെ വിളിച്ചു ചീത്ത വിളിച്ചതിനും അർത്ഥന മുൻപ് പോലീസിൽ പരാതികൊടുത്തു,എന്നാൽ ഒരു ഫലം ഉണ്ടായില്ല എന്നും നടി പറയുന്നുണ്ട്. അതിനാലാണ് താൻ ഈ വീഡിയോ സോഷ്യൽ മീഡിയിൽ പങ്കുവെച്ചതെന്നും നടി പറയുന്നു. ഇപ്പോൾ വധഭീഷണിയുടെ നടുവിലാണ് അർത്ഥന പറയുന്നു.

Suji