സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിംഗ് ഇന്റര്‍വ്യൂവറായി വളരെപ്പെട്ടെന്ന് മാറിയയാളാണ് വീണ മുകുന്ദന്. ഇന്റര്‍വ്യൂ ആസ്വദിച്ചും കാണാമെന്ന ശൈലി വീണയാണ് പരിചിതമാക്കിയതും. ഇന്റര്‍വ്യൂവില്‍ സ്വന്തം ശൈലി കൊണ്ടുവന്നാണ് വീണ ശ്രദ്ധനേടിയത്. ബിഹൈന്‍ഡ് വുഡ്സിലെ Ice Break with Veena ആണ് വീണയെ സെലിബ്രിറ്റി ആക്കിയിരിക്കുന്നത്. ടിവി ആങ്കറിംഗിലൂടെയാണ് പേളി മാണിയും ശ്രദ്ധേയയായത്. അവതാരകയും നടിയും മോട്ടിവേറ്ററുമൊക്കെയാണ് പേളി.
പേളിയെയും വീണയെയും കുറിച്ചുള്ള ദീപ സൈറയുടെ പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ഇന്റര്‍വ്യൂ കാണാനിരിക്കുമ്പോള് വ്യക്തിപരമായ അധിക്ഷേപം, സ്വകാര്യവിഷയങ്ങള്‍ തുരക്കല്‍, അര്‍ത്ഥം വെച്ചുള്ള ചോദ്യം, ആക്കിയ ചിരി, കരയിപ്പിക്കാന്‍ ഉള്ള വ്യാഗ്രത തുടങ്ങി പലവിധ കോപ്രായങ്ങള്‍ കണ്ട ശേഷം ഇപ്പോള്‍ പെര്ളിയെയും വീണയെയും കാണുമ്പോള്‍ വല്ലാത്ത ആശ്വാസമുണ്ടെന്ന് സൈറ കുറിയ്ക്കുന്നു.
ചുറ്റിവളയ്ക്കാതെ വളരെ വ്യക്തമായി നേരെ ചൊവ്വേ ചോദ്യങ്ങള്‍ ചോദിക്കുന്നതിലും ഉത്തരം എന്തായിരുന്നാലും അനായാസമായി അത് കൈകാര്യം ചെയ്യുന്നതിലും ഇവര്‍ മികച്ചു നില്ക്കുന്നു. ഒരാളെയും വേദനിപ്പിക്കുന്നതാവരുത് ഒരു ഇന്റര്വ്യൂവര് തൊടുത്തു വിടുന്ന ചോദ്യമെന്ന് ഇവര്‍ക്ക് നിര്‍ബന്ധമുള്ളത് പോലെ ??
കൊട്ടിഘോഷിക്കുന്ന ജോണ്‍ ബ്രിട്ടാസ് ഷോയില്‍ കരച്ചിലിന്റെ വക്കത്തെത്തി നില്‍ക്കുന്നവരെ നോക്കി പേനയും പിടിച്ച് ബ്രിട്ടാസിന്റെ ക്രൂരമായ ഒരു നോട്ടമുണ്ട് എനിക്കത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്ന ഒന്നല്ല…വേദനിപ്പിക്കുന്ന ഓര്‍മകളെയും മറക്കാന്‍ ആഗ്രഹിക്കുന്നതിനെയുമല്ലാതെ മറ്റെന്തൊക്കെ ചോദിക്കാം ഒരാളോട്… എത്ര ഭംഗിയായി ഒരു ഇന്റര്‍വ്യൂ നടത്താമെന്ന് കാണിച്ചു തരുന്നു.. പേര്ളിയും വീണയും.