കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയയായി വെള്ളിത്തിരയിലേക്കെത്തിയ താരമാണ് ദീപാ തോമസ്. നിരവധി ആരാധകരെയും താരം സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്.
കരിക്കിന് പിന്നാലെ സിനിമാ അവസരങ്ങളും താരത്തിനെ തേടിയെത്തി. ഹോം സിനിമയിലെ ക്യാരക്ടര്‍ നല്ലരീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. നടി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പും ചിത്രവുമാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.
‘ഹേയ് ലോകമേ… എനിക്ക് ചുറ്റുമുള്ള, ദയയുള്ളതും വ്യാജമല്ലാത്തതുമായ നല്ല ആത്മാക്കളെ, ആളുകളെ എനിക്കാവശ്യമുണ്ട്. നിങ്ങള്‍ക്ക് അങ്ങനെ ആകാന്‍ കഴിയുന്നില്ല എന്നുണ്ടെങ്കില്‍ ദയവായി അകലം പാലിച്ച് നില്ക്കേണ്ടതാണ്.’ എന്നാണ് ദീപ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചിട്ടത്. പോസ്റ്റിന് താഴെ നിരവധി പേര് കമന്റ് ചെയ്തിട്ടുണ്ട്.
മുന്‍പും ദീപ പങ്കുവെച്ച ചിത്രവും ക്യാപ്ഷനും വൈറലായിരുന്നു. ‘എന്ത് തന്നെ ആയാലും അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അവസാനം ജനങ്ങള്‍ നിങ്ങളെ ജഡ്ജ് ചെയ്യും. ആരെയും ആകര്‍ഷിപ്പിയ്ക്കാന്‍ വേണ്ടി ജീവിക്കരുത്, സ്വയം മതിപ്പുളവാക്കി ജീവിയ്ക്കുക’ എന്നായിരുന്നു പോസ്റ്റിന്റെ ക്യാപ്ഷന്‍.
ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയാണ് ദീപ സിനിമയിലേക്കെത്തിയത്. ചിത്രത്തില്‍ ജൂനിയര്‍ ഡോക്ടറുടെ കഥാപാത്രമായിരുന്നു. മാത്രമല്ല, ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന ചിത്രത്തില്‍ ക്വയര്‍ പാട്ടുകാരിയായും ദീപ എത്തി. മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തില്‍ ആകാഷ് മേനോന്റെ കാമുകിയായിട്ടാണ് ദീപ എത്തുന്നത്.