ദീപിക തന്നെയാണ് തന്റെ ബന്ധങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്

2013 ൽ ആണ് ദീപിക പദുക്കോണും രൺവീർ സിംഗും തമ്മിൽ പ്രണയത്തിൽ ആകുന്നത്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2018 ൽ വിവാഹിതരാകുന്നത്. വലിയ ആര്ഭാടപൂർവം തന്നെ നടന്ന താര വിവാഹമായിരുന്നു ഇരുവരുടെയും. ബോളിവുഡ് സിനിമ ലോകം ഒന്നടങ്കം ഒഴുകി എത്തിയ ഈ താര വിവാഹം അത്യാഢംബര രീതിയിൽ തന്നെയാണ് നടന്നതും. കഴിഞ്ഞ ദിവസമാണ് ദമ്പതികൾ ഇരുവരും തങ്ങളുടെ അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. എന്നാൽ കോഫീ വിത്ത് കരൺ എന്ന പരുപാടിയിൽ പങ്കെടുക്കവെ ദീപിക പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പലപ്പോഴും വിവാദപരമായ ചോദ്യങ്ങളും ഉത്തരങ്ങളും കൊണ്ട് കരൺ ജോഹറിന്റെ കോഫീ വിത്ത് കരൺ പരുപാടി ശ്രദ്ധ നേടിയിരുന്നു.

എന്നാൽ രൺവീറുമായി പ്രണയത്തിൽ ആയിരുന്ന സമയത്ത് തനിക്ക് വേറെയും റിലേഷന്ഷിപ്പ് ഉണ്ടായിരുന്നു എന്നാണ് ദീപിക പരുപാടിയിൽ വെച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. ഓപ്പൺ റിലേഷന്ഷിപ്പിനെ കുറിച്ചുള്ള ദീപികയുടെ തുറന്നു പറച്ചിൽ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. രൺവീറുമായി പ്രണയത്തിൽ ആയിരുന്ന സമയത്ത് തനിക്ക് വേറെയും പ്രണയ ബന്ധങ്ങൾ ഉണ്ടായിരുന്നു എന്നും എന്നാൽ അവരൊന്നും രൺവീറിന്റെ അത്ര മികച്ചത് ആയിരുന്നില്ല എന്നുമാണ് ദീപിക ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ദീപികയുടെ വാക്കുകൾ ഇങ്ങനെ, രൺവീറുമായി പ്രണയത്തിൽ ആയിരുന്ന സമയത്ത് താൻ മറ്റു ചില ബന്ധങ്ങൾ കൂടി സൂക്ഷിച്ചിരുന്നു. ഒന്നിലധികം ബന്ധങ്ങൾ ആണ് ആ സമയത്ത് താൻ ഒരുപോലെ മുന്നോട്ട് കൊണ്ട് പോയത് എന്നും ദീപിക പറഞ്ഞു.

എന്നാൽ അവരിൽ നിന്നെല്ലാം ഏറ്റവും മികച്ചതായി തോന്നിയത് രൺവീർ മാത്രമായിരുന്നു എന്നും രൺവീറിനോട് തോന്നിയ ഇഷ്ട്ടം വേറെ ആരോടും തനിക് തോന്നിയിട്ടില്ല എന്നുമാണ് ദീപിക പറഞ്ഞത്. അതെ സമയത്ത് ദീപിക ഈ കാര്യങ്ങൾ പറയുമ്പോൾ രൺവീറിന്റെ മുഖം ദേക്ഷ്യം കൊണ്ട് ചുമക്കുന്നതും കാണിക്കുന്നുണ്ട്. ദീപികയുമായി പ്രണയത്തിൽ ആകുന്നതിന് മുൻപ് താൻ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു എന്നും ആ റിലേഷന്ഷിപ്പ് അവസാനിച്ചതോടെയാണ് താൻ ദീപികയുമായി പ്രണയത്തിൽ ആകുന്നത് എന്നും രൺവീറും പറഞ്ഞു. എന്നാൽ തന്നെ പ്രണയിക്കൂന്ന സമയത്ത് തന്നെ ദീപിക മറ്റു റിലേഷൻഷിപ്പും മുന്നോട്ട് കൊണ്ട് പോയി എന്ന് അറിഞ്ഞപ്പഴുള്ള രൺവീറിന്റെ മുഖ ഭാവം വലിയ രീതിയിൽ തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയായിരുന്നു.

Devika Rahul