വീട് മുഴുവനായും ബാഗില്‍ ഉണ്ടല്ലോ!! ദീപികയുടെ ബാഗിലെ രഹസ്യങ്ങള്‍! ഒപ്പം അച്ഛനും അമ്മയും പഠിപ്പിച്ച രണ്ട് കാര്യങ്ങളും!!

പ്രിയപ്പെട്ട താരങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയും ആരാധക ലക്ഷങ്ങളുടെ താരറാണിയുമായ ദീപിക പദുകോണിന്റെ ചില വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്. സെലിബ്രിറ്റികളുടെ അഭിമുഖങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള സെഗ്മെന്റാണ് വാട്ട്‌സ് ഇന്‍ മൈ ബാഗ്… നടിമാര്‍ കൂടെ കൊണ്ടു നടക്കുന്ന ബാഗില്‍ എന്തെല്ലാം സാധനങ്ങളാണ് ഉളളത് എന്ന് പ്രേക്ഷകര്‍ക്ക് മുന്‍പാകെ തുറന്ന് കാണിക്കുന്ന ഒരു സെഗ്മെന്റാണ് ഇത്.

ഇപ്പോഴിതാ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദീപികയുടെ ബാഗിലെ രഹസ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കാന്‍ ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന അഭിമുഖങ്ങളില്‍ ഒന്നിലാണ് താരം തന്റെ ബാഗില്‍ എന്തെല്ലാമാണെന്ന് ആരാധകരെ കാണിച്ചിരിക്കുന്നത്. പ്രശസ്ത മാഗസീന്‍ ആയ വോഗിന് ആണ് താരം ഈ സെഗ്മെന്റ് അനുവദിച്ചു നല്‍കിയത്. വീട് മുഴുവനായും ബാഗില്‍ കൊണ്ടു നടക്കുന്ന ആളാണ് താന്‍ എന്നാണ് താരം പറയുന്നത്. ആദ്യമായി ദീപിക ബാഗില്‍ നിന്ന് എടുത്തത് സണ്‍ഗ്ലാസാണ്.

കണ്ണിന് ക്ഷീണം തട്ടുമ്പോഴും ഒന്ന് ഗ്ലാമപ്പ് ആകണമെന്ന് തോന്നി കഴിഞ്ഞാലും താന്‍ ഗ്ലാസ് എടുത്ത് വെയ്ക്കും എന്ന് പറഞ്ഞ താരം ഗ്ലാസ് എടുത്ത് ധരിച്ച് കാണിക്കുകയും ചെയ്തു. പിന്നീട് തന്റെ വീട്ടിലെ താക്കോലും താരം കാണിച്ചു. എല്ലാ മുറികളുടേയും താക്കോല്‍ തന്റെ കൈയ്യിലുണ്ടെന്നാണ് താരം പറയുന്നത്. പിന്നീട് ബാഗില്‍ നിന്ന് ഓരോന്നായി പുറത്തെടുത്ത താരം അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും പഠിച്ച രണ്ട് പാഠങ്ങള്‍ കൂടി ആരാധകരുമായി പങ്കുവെച്ചു..

പല സ്ഥലത്തേക്കുമുള്ള യാത്രകളില്‍ താന്‍ എയര്‍ലൈന്‍ കാര്‍ഡുകള്‍ വാങ്ങി സൂക്ഷിക്കാറുണ്ടെന്നാണ് താരം പറയുന്നത്. അതിലെ പോയിന്റുകള്‍ പിന്നീട് ഉപയോഗിക്കാറുണ്ടെന്നും ഇത് ട്രാവല്‍ എജന്റായിരുന്ന അമ്മ പഠിപ്പിച്ചതാണെന്നും ദീപിക പറഞ്ഞു. അതുപോലെ ഓരോ കാര്യങ്ങള്‍ കുറിച്ച് വെയ്ക്കാന്‍ ഒരു ചെറിയ നോട്ട് ബുക്കും പെന്‍സിലും താരം ബാഗില്‍ കരുതിയിട്ടുണ്ട്. അത് അച്ഛനില്‍ നിന്ന് പഠിച്ച ശീലമാണെന്ന് നടി പറയുന്നു. ദീപികയുടെ ഈ വാട്ട്‌സ് ഇന്‍ മൈ ബാഗ് വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Aswathy