രണ്‍വീറിന് നായികയാകേണ്ടത് അവളല്ല!! ഞാനാണ്, വാശി പിടിച്ച് ദീപിക പദുകോണ്‍

ബോളിവുഡ് അസൂയയോടെ നോക്കി കാണുന്ന താരദമ്പതികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും. ഇരുവരുടെയും പരസ്പര ബഹുമാനവും സ്‌നേഹവും എപ്പോഴും പ്രശംസിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ രണ്‍വീറിന്റെ പുതിയ സിനിമയില്‍ തനിക്ക് തന്നെ നായിക ആവണം എന്ന് ദീപിക പറഞ്ഞിരിക്കുകയാണ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ദീപകയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച് കൊടുത്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തിലാണ് രണ്‍വീര്‍ നായകനായി എത്തുന്നത്.

സിനിമയില്‍ സഞ്ജയ് ലീല ബന്‍സാലിയോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചിരിക്കുകയാണ് ദീപിക. സഞ്ജയുടെ ചിത്രത്തില്‍ നായികയാക്കണം എന്നാണ് ദീപിക ആവശ്യപ്പെടുന്നത്. എന്നാല്‍ സംവിധായകന് ഇതില്‍ താല്‍പര്യമില്ലെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളാണ് ദീപിക. എന്നാല്‍ ബന്‍സാലി രണ്‍വീറിന്റെ നായികയായി മനസില്‍ കണ്ടിരിക്കുന്നത് ആലിയ ഭട്ടിനെയാണ്. ആലിയയെ നായികയാക്കി ഗംഗുഭായ് കത്തിയവാഡി എന്ന ചിത്രം ചെയ്ത് കഴിഞ്ഞിരിക്കുകയാണ് ബന്‍സാലി. അടുത്ത ചിത്രത്തിലും ബന്‍സാലി നായികയായി മനസില്‍ കാണുന്നത് ആലിയയെയാണ്.

ദീപിക ഗംഗുബായ് ചെയ്യാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷെ ആലിയ മതിയെന്ന നിര്‍ബന്ധത്തിലായിരുന്നു ബന്‍സാലി. ഇപ്പോള്‍ ദീപിക നോക്കുന്നത് ബൈജു ബാവ്രയാണ്. ഒറിജിനലില്‍ മീന കുമാരി ചെയ്ത വേഷം തനിക്ക് മാത്രമാണ് ചെയ്യാനാവുക എന്നാണ് ദീപിക പറയുന്നത്” എന്നായിരുന്നു ചിത്രവുമായി അടുത്ത വൃത്തങ്ങളില്‍ നിന്നുമുള്ളൊരാള്‍ പറഞ്ഞത്. ഇതില്‍ സംവിധായകന്റെ അവസാന തീരുമാനം എന്തായിരിക്കുമെന്ന് കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാ ലോകം.

 

 

 

Rahul

Recent Posts

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

15 mins ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

1 hour ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

2 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

2 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

2 hours ago

ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കപ്പല്‍ സര്‍വീസ്…

2 hours ago