‘ആരെങ്കിലും ആ കുട്ടിക്ക് ബ്ലൗസ് വാങ്ങി കൊടുക്കൂ’; സാരിയിൽ ബ്ലൗസ്‍‍ലെസ് ആയി ദീപ്തി സതി, വ്യാപക വിമർശനം

Follow Us :

ലാൽ ജോസിന്റെ നീനയിലൂടെ എത്തി മലയാളത്തിന് പ്രിയങ്കരിയായ താരമാണ് ദീപ്തി സതി. സോഷ്യൽ മീഡിയയിൽ സജീവമായ ദീപ്തി പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ വേ​ഗം വൈറലാകാറുണ്ട്. ഇപ്പോൾ അത്തരത്തിൽ പങ്കവെച്ച ഒരു ഫോട്ടോഷൂട്ട് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിട്ടുള്ളത്.

ചുവപ്പ് നിറത്തിലുള്ള സാരിയാണ് ദീപ്തി അണിഞ്ഞിട്ടുള്ളത്. ബ്ലൗസ്‍‍ലെസും ആണ്. ഓർണമെൻസ് ഒന്നും തന്നെ ധരിച്ചിട്ടില്ല. വളരെ സിമ്പിൾ മേക്കപ്പുമാണ് ദീപ്തി എത്തിയിരിട്ടുള്ളത്. വാരണാസിയിലെ ​ഗംഗ നദിയുടെ പരിസര പ്രദേശങ്ങളിൽ വച്ചാണ് ഫോട്ടോ ഷൂട്ട് നടന്നിരിക്കുന്നത്. വിഷ്ണു സന്തോഷ് ആണ് ക്യാമറാമാൻ.

ഫോട്ടോകൾ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചതിന് പിന്നാലെ വിമർശനങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്. “ഇത്രയും ​ഗതികേടാണോ വീട്ടിൽ, തുണി വാങ്ങാൻ കാശില്ലായിരുന്നോ, ഇതെന്താ ആടുജീവിതം രണ്ടാം ഭാ​ഗമാണോ, ആരെങ്കിലും ആ കുട്ടിക്ക് ബ്ലൗസ് വാങ്ങി കൊടുക്കൂ”, ഇങ്ങനെയൊക്കൊണ് കമന്റുകൾ നിറയുന്നത്. സെലിബ്രറ്റികളിൽ നിന്ന് പ്രശംസയും ലഭിക്കുന്നുണ്ട്.