ആകാശ ദൂത്  കാണുമ്പോൾ എന്റെ ഭാര്യ ഉൾപ്പെടെയുള്ളവരെല്ലാം തീയറ്ററിൽ ഇരുന്നു കരഞ്ഞു, ഞാൻ ചിരിക്കുകയാണ് കാരണം പറഞ്ഞു ;ഡെന്നിസ് ജോസഫ് 

പ്രേഷകരെ എല്ലാം പൊട്ടിക്കരയിപ്പിച്ച ഒരു ചിത്രമായിരുന്നു ആകാശ ദൂത്, ഇപ്പോൾ ചിത്രത്തെ കുറിച്ചു ചിത്രത്തിന്റെ തിരക്കഥകൃത്ത് ഡെന്നിസ് ജോസഫ് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, അമൃത ടിവിയിലെ സംഗീത സമാഗമം എന്ന പരിപാടിയില്‍  മുൻപ് പറഞ്ഞ കാര്യങ്ങളാണ് ഇവ. സിനിമ  ആദ്യം തിയേറ്ററില്‍ വിജയമായിരുന്നില്ലാ, എന്നാൽ കരയുന്നതും സങ്കടം വരുന്നതും ഇവയ്ക്ക് നല്ല മാര്‍ക്കറ്റാണെന്ന് തനിക്ക് മനസിലായി  ഡെന്നിസ് പറയുന്നു,

വലിയ കണ്ണീര്‍ പടങ്ങള്‍ ഒക്കെ ഭയങ്കരമായി ഓടുന്നു. സിനിമകള്‍ മാത്രമല്ല, നോവലുകളും ഇത്തരത്തില്‍ ഓടുന്നു. ആകാശദൂത് വരുന്ന സമയത്ത് എനിക്ക് കുട്ടികള്‍ ഒന്നും ആയിട്ടില്ല, ഈ സിനിമയുടെ സ്‌ക്രിപ്റ്റിന്റെ കോപ്പി ഒക്കെ എഴുതി തന്നത് എനിക്ക് ഭാര്യയാണ്. ആദ്യ ദിവസങ്ങളില്‍ കളക്ഷന്‍ വളരെ മോശമായിരുന്നു.ചിത്രം ഹിറ്റായി എന്ന് തോന്നി തുടങ്ങിയ സമയത്ത് ഞാനും ഭാര്യയും കൂടിയാണ് സിനിമ കാണാന്‍ പോയത്.

ഞാനൊഴികെ എല്ലാവരും തിയേറ്ററില്‍ ഇരുന്ന് കരയുകയാണ്. എന്റെ ഭാര്യ അന്ന് പൂര്‍ണ ഗര്‍ഭിണിയാണ്. ഇവളും കരയുകയാണ്. ഞാന്‍ ചിരിച്ചുകൊണ്ടിരിക്കുന്നു  വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു,  നിങ്ങള്‍ എന്ത് നിഷ്ഠൂരനായ മനുഷ്യനാണ് എങ്ങനെയാണ് നിങ്ങള്‍ക്ക് ചിരിക്കാന്‍ തോന്നുന്നത് എന്ന്. എന്നാല്‍ എന്റെ സിനിമ സൂപ്പര്‍ ഹിറ്റാകുമ്പോള്‍ ഞാന്‍ പിന്നെ ചിരിക്കുകയല്ലാതെ പിന്നെ  കരയുകയാണോ വേണ്ടത് ,തിയേറ്ററില്‍ ആള്‍ക്കാര്‍ മുഴുവന്‍ ഇരുന്ന് കരയുന്നു എന്ന് കേട്ടപ്പോള്‍ തന്നെ എനിക്ക് മനസിലായി പടം ഹിറ്റാകാന്‍ പോവുകയാണെന്ന്  ഡെന്നിസ് പറയുന്നു,