ദേവദൂതനില്‍ മോഹന്‍ലാല്‍ ആയിരുന്നില്ല..!! നിശ്ചയിച്ചത് മറ്റൊരു നടനെ..!!

മലയാളി സിനിമാ പ്രേമികള്‍ക്ക് മറ്റൊരു ദൃശ്യാനുഭവം ആയിരുന്നു ദേവദൂതല്‍ എന്ന സിനിമ. സിബി മലയിലിന്റെ സംവിധാനത്തില്‍ 2000ത്തില്‍ പുറത്തിറങ്ങിയ സിനിമ പക്ഷേ തീയറ്ററില്‍ വലിയ ചലനങ്ങള്‍ ഒന്നും തന്നെ സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ മിനിസ്‌ക്രീനില്‍ എത്തിയതോടെ പ്രേക്ഷകരുടെ ഇഷ്ട സിനിമകളില്‍ ഒന്നായി ഈ സിനിമ മാറുകയായിരുന്നു. സിബിയുടെ സംവിധാനവും മോഹന്‍ലാലിന്റെ അഭിനയവും വിദ്യാ സാഗറിന്റെ സംഗീതവും ഒത്തുചേര്‍ന്നപ്പോള്‍ സിനിമ ഒരു മിനിസ്‌ക്രീന്‍ ഹിറ്റായി മാറി. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ച് ആര്‍ക്കും അറിയാത്ത ഒരു വെളിപ്പെടുത്തല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നടത്തിയിരിക്കുകയാണ്

ഈ സിനിമയുടെ നിര്‍മ്മാതാവായ സിയാദ് കോക്കര്‍. ദേവദൂതന്‍ എന്ന സിനിമയിലേക്ക് നടനായി ആദ്യം നിശ്ചയിച്ചിരുന്നത് മോഹന്‍ലാലിനെ അല്ല എന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. മറിച്ച് മാധവനെ ആയിരുന്നു മനസ്സില്‍ കണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇതേ കുറിച്ച് നിര്‍മ്മാതാവിന്റെ വാക്കുകളിലേക്ക്… ‘രഘുനാഥ് പലേരി ദേവദൂതന്റെ കഥ പറഞ്ഞപ്പോള്‍ തമിഴ് നടന്‍ മാധവനെയായിരുന്നു ആദ്യം നായകനാക്കി നിശ്ചയിച്ചിരുന്നത്.

പക്ഷെ ആ സമയത്തു മണിരത്നം സംവിധാനം ചെയ്ത അലൈപായുതേ എന്ന സിനിമ വലിയ വിജയം നേടിയതോടെ മാധവന്റെ ഡേറ്റ് പ്രശ്നമായി. പിന്നെ ആരെ നായകനാകും എന്ന ആശയ കുഴപ്പത്തില്‍ നില്‍ക്കുന്ന സമയത്താണ് ഒരു ബന്ദ് ദിവസം യാദൃശ്ചികമായി മോഹന്‍ലാലുമായി സമയം ചിലവിടാന്‍ കഴിയുന്നതും ഈ കഥ അദ്ദേഹത്തോട് പറയുന്നതും.

കഥ കേട്ട ഉടന്‍ തന്നെ ഈ ചിത്രം താന്‍ ചെയ്യാമെന്ന് അദ്ദേഹം പറയുകയായിരുന്നു എന്നും പിന്നെ വേറൊന്നും നോക്കാതെ മോഹന്‍ലാലിനെ നായകനാക്കി മുന്നോട്ടു നീങ്ങുകയായിരുന്നു.. എന്നുമാണ് പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിയാദ് തുറന്ന് പറഞ്ഞിരിക്കുന്നത്.

 

 

Aswathy