അന്നവൾ കരഞ്ഞുകൊണ്ട് ആ ഒരൊറ്റ കാര്യം മാത്രമാണ് എന്നോട് ചോദിച്ചത്!

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ദേവൻ. വര്ഷങ്ങളായി മലയാളികളുടെ മുന്നിൽ തിളങ്ങുന്ന താരത്തിന് ആരാധകരും ഏറെയാണ്. നോർമൽ വേഷങ്ങളേക്കാൾ വില്ലൻ വേഷങ്ങൾ ആണ് താരത്തെ തേടി എത്തിയത്. അഭിനയത്തിൽ മാത്രമല്ല, രാഷ്ട്രീയത്തിലും തന്റേതായ നിലപാടുകൾ താരത്തിന് ഉണ്ട്. വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉള്ള താരം ‘നവകേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഒരു മുന്നണിയിലും സഹകരിക്കാതെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആണ് ദേവൻ തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ രാഷ്ട്രീയവും കുടുംബവുമെല്ലാം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുകയാണ് ദേവൻ.

ജീവിക്കാൻ ആവശ്യമുള്ള പണം ഉള്ളപ്പോൾ ഇങ്ങനെ കഷ്‌ടപ്പെടുന്നത് എന്തിനാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾ എല്ലാം അവസാനിപ്പിച്ചുകൂടെ എന്നും ഭാര്യ സുമ പല തവണ തന്നോട് ചോതിച്ചിട്ടുണ്ടെന്നും ദേവൻ പറഞ്ഞു.  എന്നാൽ അന്ന് അവൾക് താൻ കൊടുത്ത മറുപടിയാണ് ഇന്നും ശക്തമായി തന്നെ രാഷ്ട്രീയത്തിൽ നിലനിൽക്കാൻ തന്നെ പ്രചോദിപ്പിക്കുന്നതെന്നും താരം പറഞ്ഞു.  കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിലാണ് ദേവൻ മനസു തുറന്നത്.

ദേവന്റെ വാക്കുകൾ ഇങ്ങനെ, ആരണ്യകം എന്ന ചിത്രത്തിലെ കഥാപാത്രം എന്റെ പൊളിറ്റിക്കൽ ഐഡിയോളജിയുമായി യോജിച്ചുപോകുന്ന ചിത്രമാണ്. അതിലെ കഥാപാത്രം ചോദിക്കുന്നതുപോലെ, എനിക്ക് വായിക്കാൻ പുസ്‌തകവും കഴിക്കാൻ ഭക്ഷണവുമുണ്ട്. എന്നാൽ അത് എനിക്കുമാത്രം പോരല്ലോ? അതുതന്നെയാണ് എന്റെ പൊളിറ്റിക്കൽ ഐഡിയോളജി. എന്റെ സുമ എന്നോടു പറയും; എന്തിനാ ഇങ്ങനെ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. ഇവിടെ ഭയങ്കര പ്രശ്‌നങ്ങളാണല്ലോ എന്ന്. ഒരിക്കൽ ഇലക്ഷൻ കഴിഞ്ഞ് ക്ഷീണിച്ച് അവശനായി ഞാൻ വീട്ടിലെത്തി. വന്നുകയറിയപ്പോൾ കരഞ്ഞുകൊണ്ട് അവൾ എന്നോട് ചോദിച്ചത്, നമുക്ക് പറ്റിയ പണിയല്ലിത് നിർത്തിക്കൂടെ എന്നായിരുന്നു. ഒരു മകളല്ലേ നമുക്കുള്ളൂ, അവളുടെ കല്യാണത്തിന് വേണ്ട പണവും നമുക്ക് ജീവിക്കാനുള്ളതുമൊക്കെ നമ്മൾ ഉണ്ടാക്കിയില്ലേ, പിന്നെന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത് എന്ന്. അത് നമുക്ക് മാത്രം പോരല്ലോടി എന്ന മറുപടി മാത്രമാണ് ഞാൻ അവളോട് പറഞ്ഞത്. ആ മറുപടിയാണ് എന്നെ ഇന്നും രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതും. ദേവൻ പറഞ്ഞു.

Sreekumar R