സീരിയൽ താരം ദേവിക നമ്പ്യാർ വിവാഹിതയാകുന്നു, വരൻ വിജയ് മാധവൻ

ടെലിവിഷൻ പ്രേമികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ് ദേവിക നമ്പ്യാർ, നിരവധി പരമ്പരകളിൽ ദേവിക അഭിനയിച്ചിട്ടുണ്ട്, പരമ്പരയിൽ മാത്രമല്ല സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്, എന്നാലും ദേവിക ഏറെ ശ്രദ്ധിക്കെപ്പട്ടത് സീരിയലുകളിൽ കൂടിയാണ്. എംഎ നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെ തുടക്കം കുറിച്ച ദേവികയുടെ അഭിനയ ജീവിതം രാക്കുയിലില്‍ എത്തി നില്‍ക്കുകയാണ്. ഇപ്പോൾ താരത്തിന്റെ വിവാഹ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്, താരത്തിന്റെ വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കുകയാണ്, മഴവിൽ മനോരമ പേജിൽ കൂടിയാണ് താരം വിവാഹിതയാകാൻ പോകുന്ന വിവരം പുറത്ത് വിറ്റിട്ടിരിക്കുന്നത്.  പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ ഗായകനായ വിജയ് മാധവനാണ് ദേവികയെ ജീവിതസഖിയാക്കുന്നത്. വിശേഷങ്ങളിലേക്ക്.മഞ്ചേരിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. നിമിഷനേരം കൊണ്ടാണ് എന്‍ഗേജ്‌മെന്റ് ചിത്രം വൈറലായി മാറിയത്.

മഴവിൽ മനോരമയിലെ രാക്കുയിൽ പാരമ്പരയിലാണ് ദേവിക ഇപ്പോൾ അഭിനയിക്കുന്നത്, നടി മാത്രമല്ല അവതാരക കൂടിയാണ് ദേവിക. രാക്കുയില്‍ നായികയായ ദേവികയ്ക്ക് വേണ്ടി ഗാനം ആലപിക്കാനായി വിജയ് മാധവ് എത്തിയിരുന്നു. അഭിനയം പോലെ അത്ര കംഫര്‍ട്ടല്ലെങ്കിലും ദേവിക രാക്കുയിലിനായി പാട്ട് പാടിയിരുന്നു.  ദേവികക്കൊപ്പം ഗാനം ആലപിക്കാൻ വിജയ് മാധവുമുണ്ടായിരുന്നു. രാക്കുയിലിൽ ഒരു അതിഥി വേഷത്തിലും വിജയ് എത്തിയിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് വിജയ് തന്റെ വേഷം അതിൽ അഭിനയിച്ച് തീർത്തത്. ആലാപനം മാത്രമല്ല സംഗീത സംവിധാനവും തനിക്കേറെ പ്രിയപ്പെട്ടതാണെന്നായിരുന്നു വിജയ് പറഞ്ഞിരുന്നു.

ഇരുവരുടെയും വിവാഹ നിശ്ചയ വാർത്ത പുറത്ത് വന്നതിനു പിന്നാലെ ഇത് പ്രണയ വിവാഹമാണോ എന്ന് ചോദിച്ച് നിരവധി പേരാണ് എത്തുന്നത്. കോമഡി ഫെസ്റ്റിവല്‍, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടിയുടെ അവതാരകയായും ദേവിക എത്തിയിട്ടുണ്ട്.  എന്നാൽ അവതരണത്തിനേക്കാൾ അഭിനയമാണ് തനിക്ക് കൂടുതൽ വഴങ്ങുന്നത് എന്ന് ദേവിക പറഞ്ഞിട്ടുണ്ട്.  4ാം ക്ലാസ് മുതല്‍ കഥകളി അഭ്യസിച്ചിരുന്ന ദേവിക ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് 5ാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. കുഞ്ചാക്കോ ബോബന്‍ ചിത്രമായ ഈ സ്‌നേഹതീരത്തില്‍ അഭിനയിച്ചുവെങ്കിലും ആ ഭാഗം സിനിമയില്‍ വന്നിരുന്നില്ല.

Devika Rahul