Film News

ഇഷ്ട്ടപെട്ടയാൾക്ക് വേണ്ടി ഏതറ്റം വരെ പോകാനും നയൻതാര ശ്രമിക്കാറുണ്ട്, ധനുഷ്

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ മുപ്പത്തിയൊൻപതാം ജന്മദിനമാ ആണ് ഇന്ന്. ലോകമെമ്പാടുമുള്ള ആരാധകർ നയൻതാരയ്ക്ക് ആശംസകൾ നേരുകയാണ് ഈ അവസരത്തിൽ. എന്നാൽ ഈ അവസരത്തിൽ ധനുഷ് നയൻതാരയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. യാരടി നീ മോഹിനി എന്ന സിനിമയിലൂടെ ഹിറ്റ് കോംബോ ആയി ധനുഷും നയൻതാരയും മാറിയിരുന്നു. ഈ സമയത്ത് ആണ് നയൻതാരയെ കുറിച്ച് ഒരു അഭിമുഖത്തിൽ ധനുഷ് തുറന്നു പറഞ്ഞത്. യാരടി നീ മോഹിനിയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളും താരം പങ്കുവെച്ചിരുന്നു. അതിൽ നയൻതാര താൻ സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യാൻ മനസുള്ള ഒരു പെൺകുട്ടിയാണ് എന്നാണ് ധനുഷ് പറഞ്ഞത്.

സ്നേഹിക്കുന്നവർക്ക് വേണ്ടി ഏതറ്റം വരെ പോകാനും നയൻതാര നായാറാകാറുണ്ട്. അവർക്ക് വേണ്ടി എന്ത് കൊടുക്കാനും താരത്തിന് മനസ്സ് ആണെന്നും ധനുഷ് പറഞ്ഞു. എന്നാൽ പെട്ടന്ന് ദേക്ഷ്യപ്പെടുന്ന സ്വഭാവക്കാരിയാണ് നയൻസ് എന്നും ധനുഷ് പറഞ്ഞിരുന്നു. അതിനു ശേഷം നയൻതാര പ്രധാന വേഷത്തിൽ എത്തിയ നാനും റൗഡിതാ എന്ന ചിത്രം നിർമ്മിച്ചത് ധനുഷ് ആയിരുന്നു. എന്നാൽ ചിത്രത്തിലെ നിർമ്മാണവുമായി ബന്ധപ്പെട്ടു നയൻതാരയുമായി ചില അസ്വാരസ്വങ്ങൾ ധനുഷിന് ഉണ്ടായെന്നും ധനുഷും നയൻതാരയും തമ്മിൽ അത്ര നല്ല അടുപ്പത്തിൽ അല്ല ഇപ്പോൾ എന്നും ഉള്ള വാർത്തകളും പുറത്ത് വന്നിരുന്നു.

ചിത്രത്തിലെ നയൻതാരയുടെ അഭിനയം ധനുഷിന് ഇഷ്ടപ്പെട്ടില്ല എന്നതാണ് ഇതിനു കാരണമായി പ്രചരിച്ചത്. എന്നാൽ ഈ ചിത്രത്തിൽ കൂടി വലിയ തോതിൽ ഉള്ള ജനപ്രീതിയാണ് നയൻതാര നേടി എടുത്തത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌ക്കാരവും നയന്താരയ്ക് ലഭിച്ചിരുന്നു. പുരസ്ക്കാരം വാങ്ങാൻ എത്തിയപ്പോൾ ചിത്രത്തിലെ എന്റെ അഭിനയം ധനുഷിന് ഇഷ്ട്ടപെട്ടിരുന്നില്ല എന്ന് നയൻതാരയും തുറന്നു പറഞ്ഞിരുന്നു.

Devika Rahul