ഇന്ത്യന്‍ സിനിമയുടെ ‘തലൈവരാണ്’ രജിനികാന്ത്. ഇന്നിതാ സൂപ്പര്‍ താരത്തിന്റെ 73ാത് ജന്മദിനം ആഘോഷിക്കുകയാണ്. താരലോകവും ആരാധകരുമെല്ലാം താരത്തിന് ആശംസകള്‍ നേരുന്നുണ്ട്. അതേസമയം, ചെന്നൈയിലെ അപ്രതീക്ഷിത പ്രളയം നേരിട്ടതോടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളാണ് ഇത്തവണ ഫാന്‍സ് ചെയ്യുന്നത്.
അതേസമയം, സൂപ്പര്‍താരത്തിനുള്ള ഒരു പിറന്നാള്‍ ആശംസയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. നടനും രജിനികാന്തിന്റെ മകള്‍ ഐശ്വര്യയുടെ മുന്ഭര്ത്താവുമായിരുന്ന ധനുഷിന്റെ ആശംസയാണ് ശ്രദ്ധേയമാകുന്നത്. ബന്ധം പിരിഞ്ഞെങ്കിലും ധനുഷിന് ഇപ്പോഴും അദ്ദേഹത്തിനോടുള്ള സ്നേഹമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
‘ജന്മദിനാശംസകള് തലൈവ’ എന്നാണ് ധനുഷ് ട്വിറ്ററില്‍ രജിനികാന്തിനെ ടാഗ് ചെയ്തുകൊണ്ട് കുറിച്ചത്. വ്യക്തി വിരോധങ്ങള്‍ സൂക്ഷിക്കാതെ അദ്ദേഹത്തിന് പിറന്നാള്‍ ആശംസ നേരാന്‍ ധനുഷ് കാണിച്ച മനസിനെയാണ് ആരാധകര്‍ വാഴ്ത്തുന്നത്. ഐശ്വര്യയുമായി വേര്‍പിരിയുന്നതിന് മുന്‍പും ബന്ധം പിരിഞ്ഞ ശേഷവും ധനുഷ് മുടങ്ങാതെ തലൈവര്‍ക്ക് ജന്മദിന ആശംസ അറിയിക്കാറുണ്ട്. താന്‍ രജിനി ഫാന്‍ ആണെന്ന് മുന്‍പും ധനുഷ് പറഞ്ഞിട്ടുണ്ട്. രജിനികാന്ത് നായകനായി അവസാനമിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറിന്റെ പ്രിവ്യൂ ഷോ കാണാനും ധനുഷ് എത്തിയിരുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തലൈവര്‍ 171 ചിത്രമാണ് അടുത്തതായി രജനീകാന്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…