ഐശ്വര്യയുമായി പിരിഞ്ഞാലും പിറന്നാള്‍ ആശംസ മുടക്കാതെ ധനുഷ്!!

ഇന്ത്യന്‍ സിനിമയുടെ ‘തലൈവരാണ്’ രജിനികാന്ത്. ഇന്നിതാ സൂപ്പര്‍ താരത്തിന്റെ 73ാത് ജന്മദിനം ആഘോഷിക്കുകയാണ്. താരലോകവും ആരാധകരുമെല്ലാം താരത്തിന് ആശംസകള്‍ നേരുന്നുണ്ട്. അതേസമയം, ചെന്നൈയിലെ അപ്രതീക്ഷിത പ്രളയം നേരിട്ടതോടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളാണ് ഇത്തവണ ഫാന്‍സ് ചെയ്യുന്നത്. അതേസമയം,…

ഇന്ത്യന്‍ സിനിമയുടെ ‘തലൈവരാണ്’ രജിനികാന്ത്. ഇന്നിതാ സൂപ്പര്‍ താരത്തിന്റെ 73ാത് ജന്മദിനം ആഘോഷിക്കുകയാണ്. താരലോകവും ആരാധകരുമെല്ലാം താരത്തിന് ആശംസകള്‍ നേരുന്നുണ്ട്. അതേസമയം, ചെന്നൈയിലെ അപ്രതീക്ഷിത പ്രളയം നേരിട്ടതോടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളാണ് ഇത്തവണ ഫാന്‍സ് ചെയ്യുന്നത്.

അതേസമയം, സൂപ്പര്‍താരത്തിനുള്ള ഒരു പിറന്നാള്‍ ആശംസയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. നടനും രജിനികാന്തിന്റെ മകള്‍ ഐശ്വര്യയുടെ മുന്‍ഭര്‍ത്താവുമായിരുന്ന ധനുഷിന്റെ ആശംസയാണ് ശ്രദ്ധേയമാകുന്നത്. ബന്ധം പിരിഞ്ഞെങ്കിലും ധനുഷിന് ഇപ്പോഴും അദ്ദേഹത്തിനോടുള്ള സ്‌നേഹമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

‘ജന്മദിനാശംസകള്‍ തലൈവ’ എന്നാണ് ധനുഷ് ട്വിറ്ററില്‍ രജിനികാന്തിനെ ടാഗ് ചെയ്തുകൊണ്ട് കുറിച്ചത്. വ്യക്തി വിരോധങ്ങള്‍ സൂക്ഷിക്കാതെ അദ്ദേഹത്തിന് പിറന്നാള്‍ ആശംസ നേരാന്‍ ധനുഷ് കാണിച്ച മനസിനെയാണ് ആരാധകര്‍ വാഴ്ത്തുന്നത്. ഐശ്വര്യയുമായി വേര്‍പിരിയുന്നതിന് മുന്‍പും ബന്ധം പിരിഞ്ഞ ശേഷവും ധനുഷ് മുടങ്ങാതെ തലൈവര്‍ക്ക് ജന്മദിന ആശംസ അറിയിക്കാറുണ്ട്. താന്‍ രജിനി ഫാന്‍ ആണെന്ന് മുന്‍പും ധനുഷ് പറഞ്ഞിട്ടുണ്ട്. രജിനികാന്ത് നായകനായി അവസാനമിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറിന്റെ പ്രിവ്യൂ ഷോ കാണാനും ധനുഷ് എത്തിയിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തലൈവര്‍ 171 ചിത്രമാണ് അടുത്തതായി രജനീകാന്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.