ധനുഷിൻറെ ഏറ്റവും പുതിയ ചിത്രമാണ് പട്ടാസ്. ആര്. എസ്. ദുരൈ സെന്തില്‍കുമാരാണ് ചിത്രത്തിന്റെ സംവിധാനം. ചിചിത്രത്തിന്റെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു . സ്നേഹ, മെഹ്രീന്‍ പിര്‍സാദ, ജഗപതി ബാബു, മുനിഷ്കാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തില്‍ ധനുഷ് ഡബിള്‍ റോളില്‍ ആണ് എത്തുന്നത്.
കൊടി എന്ന ചിത്രത്തിന് ശേഷം ധനുഷും, ദുരൈ സെന്തില്‍കുമാറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. വിവേക്-മെര്വിന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശ് ആണ്. സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.
തമിഴ് ചിത്രം പട്ടാസിലെ മൂന്നാമത്തെ ഗാനം വളരെ ഹിറ്റായിരുന്നു,. എല്ലാവരും വളരെ ആകാഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പാട്ടാസ്. ഒരു ഇടവേളക്കു ശേഷം സിനിമയിലേക്ക് സ്നേഹയുടെ തിരിച്ചുവരവുതന്നെ ആയിരിക്കും ഈ സിനിമ എന്നാണ് വിലയിരുത്തലുകൾ