ധനുഷ്, വിശാല്‍, സിലമ്പരശന്‍, അഥര്‍വ എന്നീ താരങ്ങള്‍ക്ക് സിനിമയില്‍ വിലക്ക്!!!

ധനുഷ്,വിശാല്‍, സിലമ്പരശന്‍, അഥര്‍വ എന്നീ താരങ്ങള്‍ക്ക് വിലക്ക്. തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് തമിഴ് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇനി ഇവരുമായി സഹകരിക്കില്ലെന്ന് സംഘടന വ്യക്തമാക്കി.

വിവിധ നിര്‍മാതാക്കള്‍ക്ക് താരങ്ങള്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടനയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. എത്രകാലത്തേക്കാണ് വിലക്കിയത് എന്ന് വ്യക്തമല്ല.

സിനിമാ നിര്‍മാതാക്കള്‍ക്ക് നഷ്ടമുണ്ടാക്കി എന്ന തരത്തില്‍ ധനുഷിനെതിരേ നേരത്തേ
ആരോപണമുണ്ടായിരുന്നു. സിലമ്പശനെതിരേയും അഥര്‍വയ്ക്കെതിരേയും സമാനമായ പരാതിയാണ് ലഭിച്ചിട്ടുണ്ട്. നേരത്തേ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നു വിശാല്‍.

സംഘടനയുടെ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് വിശാലിനെതിരേ നടപടിയെടുത്തത്. സിമ്പുവിനെതിരെ നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പന്‍ നല്‍കിയ പരാതിയില്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നം പരിഹാരിക്കാന്‍ കഴിയാതെ വന്നതോടെയാണ് സിമ്പുവിനെ വിലക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.

തേനാണ്ടല്‍ മുരളി നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് ധനുഷ് ഹാജരാകാതിരുന്നത് നിര്‍മ്മാതാവിന് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് പരാതി. നിര്‍മ്മാതാവ് മതിയഴഗന്‍ നല്‍കിയ പരാതിയില്‍ നടന്‍ അഥര്‍വയുടെ പ്രതികരണം തൃപ്തികരമല്ലെന്നും പ്രശ്‌ന പരിഹാരത്തിന് നടന്‍ സഹകരിച്ചില്ലെന്നും ആരോപിച്ചാണ് വിലക്ക്. സംഘടനയുമായി നടന്മാര്‍ സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷ.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago