ധനുഷ്, വിശാല്‍, സിലമ്പരശന്‍, അഥര്‍വ എന്നീ താരങ്ങള്‍ക്ക് സിനിമയില്‍ വിലക്ക്!!!

ധനുഷ്,വിശാല്‍, സിലമ്പരശന്‍, അഥര്‍വ എന്നീ താരങ്ങള്‍ക്ക് വിലക്ക്. തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് തമിഴ് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇനി ഇവരുമായി സഹകരിക്കില്ലെന്ന് സംഘടന വ്യക്തമാക്കി. വിവിധ നിര്‍മാതാക്കള്‍ക്ക് താരങ്ങള്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്. വ്യാഴാഴ്ച…

ധനുഷ്,വിശാല്‍, സിലമ്പരശന്‍, അഥര്‍വ എന്നീ താരങ്ങള്‍ക്ക് വിലക്ക്. തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് തമിഴ് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇനി ഇവരുമായി സഹകരിക്കില്ലെന്ന് സംഘടന വ്യക്തമാക്കി.

വിവിധ നിര്‍മാതാക്കള്‍ക്ക് താരങ്ങള്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടനയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. എത്രകാലത്തേക്കാണ് വിലക്കിയത് എന്ന് വ്യക്തമല്ല.

സിനിമാ നിര്‍മാതാക്കള്‍ക്ക് നഷ്ടമുണ്ടാക്കി എന്ന തരത്തില്‍ ധനുഷിനെതിരേ നേരത്തേ
ആരോപണമുണ്ടായിരുന്നു. സിലമ്പശനെതിരേയും അഥര്‍വയ്ക്കെതിരേയും സമാനമായ പരാതിയാണ് ലഭിച്ചിട്ടുണ്ട്. നേരത്തേ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നു വിശാല്‍.

സംഘടനയുടെ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് വിശാലിനെതിരേ നടപടിയെടുത്തത്. സിമ്പുവിനെതിരെ നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പന്‍ നല്‍കിയ പരാതിയില്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നം പരിഹാരിക്കാന്‍ കഴിയാതെ വന്നതോടെയാണ് സിമ്പുവിനെ വിലക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.

തേനാണ്ടല്‍ മുരളി നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് ധനുഷ് ഹാജരാകാതിരുന്നത് നിര്‍മ്മാതാവിന് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് പരാതി. നിര്‍മ്മാതാവ് മതിയഴഗന്‍ നല്‍കിയ പരാതിയില്‍ നടന്‍ അഥര്‍വയുടെ പ്രതികരണം തൃപ്തികരമല്ലെന്നും പ്രശ്‌ന പരിഹാരത്തിന് നടന്‍ സഹകരിച്ചില്ലെന്നും ആരോപിച്ചാണ് വിലക്ക്. സംഘടനയുമായി നടന്മാര്‍ സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷ.