രണ്‍വീര്‍ സിങ്, സിദ്ധാന്ത് ചതുര്‍വേദി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഗള്ളി ബോയ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ റാപ്പര്‍ ധര്‍മേഷ് പര്‍മര്‍ അന്തരിച്ചു. 24ാം വയസിലാണ് വിടവാങ്ങല്‍. മരണകാരണം വ്യക്തമായിട്ടില്ല. ധര്‍മേഷിന്റെ അപ്രതീക്ഷിത വേര്‍പാട് സംഗീതലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
രണ്‍വീര്‍ സിംഗ്, സിദ്ധാന്ത് ചതുര്‍വേദി, സോയ അക്തര്‍ തുടങ്ങിയവരെല്ലാം ധര്‍മേഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിയോഗം ഒരിക്കലും ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് താരങ്ങള്‍ പ്രതികരിച്ചു. സോയ അക്തര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഇന്ത്യ 91 എന്ന ഗാനത്തിന് ശബ്ദം നല്‍കിയത് ധര്മേഷായിരുന്നു. എം.സി ടോഡ് ഫോഡ് എന്ന പേരിലാണ് സംഗീത ലോകത്ത് ധര്‍മേഷ് അറിയപ്പെട്ടിരുന്നത്.
ധര്‍മേഷ് പര്മറുമായുള്ള സംഭാഷണത്തിന്റെ സ്ക്രീന്ഷോട് പങ്കുവെച്ചു കൊണ്ടാണ് സിദ്ധാന്ത് ചതുര്‍വേദി അനുശോചനം രേഖപ്പെടുത്തിയത്. അതില്‍ അവരുടെ സംഗീതത്തിനും പ്രകടനത്തിനും പരസ്പരം അഭിനന്ദിക്കുന്നതായി കാണാം. ഹൃദയം തകര്‍ന്ന ഇമോജിക്കൊപ്പം അദ്ദേഹം ‘ആര്‍ഐപി ഭായ്’ എന്ന് കുറിച്ചു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…