രണ്‍വീര്‍ സിങ്- സിദ്ധാന്ത് ചതുര്‍വേദി ചിത്രം ഗള്ളി ബോയിയിലെ റാപ്പര്‍ ധര്‍മേഷ് പര്‍മര്‍ അന്തരിച്ചു

രണ്‍വീര്‍ സിങ്, സിദ്ധാന്ത് ചതുര്‍വേദി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഗള്ളി ബോയ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ റാപ്പര്‍ ധര്‍മേഷ് പര്‍മര്‍ അന്തരിച്ചു. 24ാം വയസിലാണ് വിടവാങ്ങല്‍. മരണകാരണം വ്യക്തമായിട്ടില്ല. ധര്‍മേഷിന്റെ അപ്രതീക്ഷിത വേര്‍പാട്…

രണ്‍വീര്‍ സിങ്, സിദ്ധാന്ത് ചതുര്‍വേദി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഗള്ളി ബോയ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ റാപ്പര്‍ ധര്‍മേഷ് പര്‍മര്‍ അന്തരിച്ചു. 24ാം വയസിലാണ് വിടവാങ്ങല്‍. മരണകാരണം വ്യക്തമായിട്ടില്ല. ധര്‍മേഷിന്റെ അപ്രതീക്ഷിത വേര്‍പാട് സംഗീതലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

https://www.instagram.com/p/CbWuyQAAav3/

രണ്‍വീര്‍ സിംഗ്, സിദ്ധാന്ത് ചതുര്‍വേദി, സോയ അക്തര്‍ തുടങ്ങിയവരെല്ലാം ധര്‍മേഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിയോഗം ഒരിക്കലും ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് താരങ്ങള്‍ പ്രതികരിച്ചു. സോയ അക്തര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഇന്ത്യ 91 എന്ന ഗാനത്തിന് ശബ്ദം നല്‍കിയത് ധര്‍മേഷായിരുന്നു. എം.സി ടോഡ് ഫോഡ് എന്ന പേരിലാണ് സംഗീത ലോകത്ത് ധര്‍മേഷ് അറിയപ്പെട്ടിരുന്നത്.

ധര്‍മേഷ് പര്‍മറുമായുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട് പങ്കുവെച്ചു കൊണ്ടാണ് സിദ്ധാന്ത് ചതുര്‍വേദി അനുശോചനം രേഖപ്പെടുത്തിയത്. അതില്‍ അവരുടെ സംഗീതത്തിനും പ്രകടനത്തിനും പരസ്പരം അഭിനന്ദിക്കുന്നതായി കാണാം. ഹൃദയം തകര്‍ന്ന ഇമോജിക്കൊപ്പം അദ്ദേഹം ‘ആര്‍ഐപി ഭായ്’ എന്ന് കുറിച്ചു.