തമിഴകത്ത് ഏറെ ആരാധകരുള്ള താരമാണ് നടന് യോഗി ബാബു. തമിഴ് താരമാണെങ്കിലും മലയാളത്തിലും താരത്തിന് ഏറെ ആരാധകരുണ്ട്. കോമഡി താരമായി കരിയര്‍ ആരംഭിച്ച് നായകനായി മാറിയിരിക്കുകയാണ് യോഗി. സിനിമാ താരമാകുന്നതിന് മുമ്പ് യോഗി നാട്ടിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരമായിരുന്നു.
ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്തുനിന്നും യോഗിയെ തേടി അപ്രതീക്ഷിത സമ്മാനം എത്തിയിരിക്കുകയാണ്. യോഗി ബാബുവിന് അപ്രതീക്ഷിത സമ്മാനം അയച്ചിരിക്കുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണ് എന്നതാണ് ശ്രദ്ധേയമാകുന്നത്.
തന്റെ കൈയ്യൊപ്പോടുകൂടിയ ഒരു ക്രിക്കറ്റ് ബാറ്റാണ് യോഗിക്ക് ധോണി സമ്മാനിച്ചിരിക്കുന്നത്. എംഎസ് ധോണി ആദ്യമായി സിനിമാ നിര്‍മ്മാണത്തിലേക്ക് ചുവടുവച്ചിരിക്കുകയാണ്. ധോണി എന്റര്ടെയ്ന്മെന്റ്സിന്റെ ആദ്യ സിനിമയായ ലെറ്റ്സ് ഗെറ്റ് മാരീഡിലൂടെയാണ് ധോണി സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ യോഗി പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് യോഗിയെ തേടി സമ്മാനവും എത്തിയത്.
യോഗിയുടെ ഏറ്റവും ഒടുവിലായി തിയ്യേറ്ററിലെത്തിയ ചിത്രം സുരാജും നിമിഷയും പ്രധാന വേഷത്തിലെത്തിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ തമിഴ് പതിപ്പാണ്.
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…