നടന്‍ യോഗി ബാബുവിന് ധോണിയുടെ സ്‌നേഹ സമ്മാനം!!

തമിഴകത്ത് ഏറെ ആരാധകരുള്ള താരമാണ് നടന്‍ യോഗി ബാബു. തമിഴ് താരമാണെങ്കിലും മലയാളത്തിലും താരത്തിന് ഏറെ ആരാധകരുണ്ട്. കോമഡി താരമായി കരിയര്‍ ആരംഭിച്ച് നായകനായി മാറിയിരിക്കുകയാണ് യോഗി. സിനിമാ താരമാകുന്നതിന് മുമ്പ് യോഗി നാട്ടിലെ…

തമിഴകത്ത് ഏറെ ആരാധകരുള്ള താരമാണ് നടന്‍ യോഗി ബാബു. തമിഴ് താരമാണെങ്കിലും മലയാളത്തിലും താരത്തിന് ഏറെ ആരാധകരുണ്ട്. കോമഡി താരമായി കരിയര്‍ ആരംഭിച്ച് നായകനായി മാറിയിരിക്കുകയാണ് യോഗി. സിനിമാ താരമാകുന്നതിന് മുമ്പ് യോഗി നാട്ടിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരമായിരുന്നു.

ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്തുനിന്നും യോഗിയെ തേടി അപ്രതീക്ഷിത സമ്മാനം എത്തിയിരിക്കുകയാണ്. യോഗി ബാബുവിന് അപ്രതീക്ഷിത സമ്മാനം അയച്ചിരിക്കുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണ് എന്നതാണ് ശ്രദ്ധേയമാകുന്നത്.

തന്റെ കൈയ്യൊപ്പോടുകൂടിയ ഒരു ക്രിക്കറ്റ് ബാറ്റാണ് യോഗിക്ക് ധോണി സമ്മാനിച്ചിരിക്കുന്നത്. എംഎസ് ധോണി ആദ്യമായി സിനിമാ നിര്‍മ്മാണത്തിലേക്ക് ചുവടുവച്ചിരിക്കുകയാണ്. ധോണി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ആദ്യ സിനിമയായ ലെറ്റ്സ് ഗെറ്റ് മാരീഡിലൂടെയാണ് ധോണി സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ യോഗി പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് യോഗിയെ തേടി സമ്മാനവും എത്തിയത്.

യോഗിയുടെ ഏറ്റവും ഒടുവിലായി തിയ്യേറ്ററിലെത്തിയ ചിത്രം സുരാജും നിമിഷയും പ്രധാന വേഷത്തിലെത്തിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ തമിഴ് പതിപ്പാണ്.