റോൾസ് റോയ്സിൽ ചീറിപ്പാഞ്ഞ് ധോണി

ഇന്ത്യൻ ഇതിഹാസ നായകൻ എം എസ്  ധോണിയുടെ വണ്ടി പ്രാന്ത് അറിയാത്തവർ ആരുമില്ല. വിന്റജ് കാറുകളും ബൈക്കുകളും ഒക്കെയായി ഒരു വലിയ ശേഖരം തന്നെയുണ്ട്. അടുത്തിടെ ധോണിയുടെ വാഹന ശേഖരം കണ്ട മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ് പോലും ചോദിച്ചത് ഇതെന്താ ഷോറൂമാണോ എന്നായിരുന്നു. സൂപ്പര്‍ ബൈക്കുകളുമായി റാഞ്ചിയിലെ റോഡുകളിലൂടെ പറക്കുന്ന മഹി ഭായിയെ പലപ്പോഴും ആരാധകര്‍ കണ്ടിട്ടുമുണ്ട്. ഇപ്പോഴിതാ ധോണി 1980 മോഡല്‍ റോള്‍സ് റോയ്സ് കാറുമായി റാഞ്ചിയിലൂടെ ചീറിപ്പായുന്നതിന്‍റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

ഒരു ആരാധകനാണ് റാഞ്ചിയിലൂടെ റോള്‍സ് റോയ്സ് ഓടിച്ചുപോകുന്ന ധോണിയുടെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.വീഡിയോ പകര്‍ത്തുന്നതിനൊപ്പം പലവട്ടം ധോണിയെ മറികടക്കാന്‍ ആരാധകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിട്ടുകൊടുക്കാതെ ധോണിയും കാര്‍ പറപ്പിക്കുന്നത് വീഡിയോയില്‍ കാണാം.1977 മുതല്‍ 80 വരെയുള്ള കാലഘട്ടങ്ങളില്‍ ബ്രീട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്സ് നിര്‍മിച്ച സില്‍വര്‍ റെയ്ത്ത്-2ൽ ആണ് ധോണിയുടെ കറക്കം. 2021ൽ ആണ് ധോണി ഈ വാഹനം സ്വന്തമാക്കുന്നത്. റോള്‍സ് റോയിസിന്റെ മറ്റൊരു മോഡലായിരുന്ന സില്‍വര്‍ ഷാഡോയ്ക്ക് സമാനമായ ഡിസൈനിലാണ് എണ്ണത്തില്‍ ചുരുക്കമായിരുന്നു ഈ വാഹനവും ഒരുങ്ങിയത്.ഡിസൈനില്‍ സില്‍വല്‍ ഷാഡോയ്ക്ക് സമാനമാണെങ്കിലും നാല് ഇഞ്ച് അധിക വീല്‍ബേസിലാണ് സില്‍വര്‍ റെയ്ത്ത്-2 ഒരുക്കിയിരിക്കുന്നത്.

വില്‍ബേസ് അല്‍പ്പം കൂടുതല്‍ ഉള്ളതിനാല്‍ തന്നെ കൂടുതല്‍ സ്‌പേഷ്യസ് ആയുള്ള പിന്‍നിര സീറ്റുകളായിരുന്നു ഈ വാഹനത്തിന്റെ പ്രത്യേകത. വി8 പെട്രോള്‍ എന്‍ജിനാണ് എന്‍ജിനായിരുന്നു ഈ വാഹനത്തിന് കരുത്തേകുന്നതു . ഈ വാഹനത്തിന്റെ 2135 യൂണിറ്റ് മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. നീലം നിറം നല്‍കി മോടിപിടിപ്പിച്ചാണ് ആഡംബര വാഹനം ധോണിയുടെ 2021ൽ ഗ്യാരേജില്‍ എത്തിയതു . എന്തായാലും ധോണിയുടെ ഈ വിഡിയോയും വൈറലാണ്.

Revathy