ലൊക്കേഷന്‍ യൂണിറ്റ് വണ്ടീടെ പുക അടിച്ചാലേ അച്ഛന് എഴുത്ത് വരൂ..! എനിക്കും ചേട്ടനും പറ്റില്ല..! ധ്യാന്‍ ശ്രീനിവാസന്‍

മലയാള സിനിമയില്‍ നടന്‍ എന്നതിലുപരി മറ്റ് പ്രധാന മേഖലകളില്‍ എല്ലാം തിളങ്ങിയ വ്യക്തിയാണ് ശ്രീനിവാസന്‍. ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടിയെല്ലാം തിരക്കഥ ഒരുക്കുന്ന അച്ഛന്റെ എഴുത്ത് ശൈലിയെ കുറിച്ചും അത് ഉണ്ടാകുന്ന സാഹചര്യങ്ങളെ കുറിച്ചും മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അച്ഛന്റെ എഴുത്ത് ശൈലിയെ കുറിച്ച് പറഞ്ഞ ധ്യാന്‍ അങ്ങനെ ഒന്നും എഴുതാന്‍ എനിക്കോ ചേട്ടന്‍ വിനീത് ശ്രീനിവാസനോ കഴിയില്ലെന്നും തുറന്ന് പറയുന്നു.

അച്ഛന്‍ ബോയിംഗ് ബോയിംഗ് എഴുതിയ സമയത്തും മിഥുനം എഴുതിയ സമയത്തും എല്ലാം ലൊക്കേഷനില്‍ വെച്ചാണ് പുള്ളി ഇതെല്ലാം എഴുതിയിരുന്നത് എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. യൂണിറ്റ് വണ്ടിയുടെ ബാക്കില്‍ അതിന്റെ പുക അടിച്ചാണ് അച്ഛന്‍ സ്‌ക്രിപ്റ്റുകള്‍ എഴുതിയിരുന്നത്. അതിന്റെ പുക അടിച്ചാലേ അച്ഛന് എഴുത്ത് വരൂ.. ഇതെല്ലാം അച്ഛന്റെ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞിട്ടുള്ളതാണ് എന്നും ധ്യാന്‍ പറയുന്നു..

എഴുത്തിന്റെ ഇടയില്‍ സിഗരറ്റും വലിക്കും.. മിഥുനത്തിലെ ഡയലോഗുകള്‍ എല്ലാം തന്നെ.. അത്രയും ആര്‍ട്ടിസ്റ്റുകള്‍ ഒന്നിച്ചുള്ള സ്‌ക്രീനില്‍ തേങ്ങാ ഒടയ്ക്ക് സാമീ.. എന്നുള്ള സംഭാഷണങ്ങള്‍ എല്ലാ വന്നത് അച്ഛന്റെ മാത്രം കഴിവ് തന്നെയാണ്.. ഇതെല്ലാം എങ്ങനെ എഴുതാന്‍ സാധിക്കുന്നു എന്നുള്ളതാണ്. കുറേ സിനിമകളില്‍ എല്ലാം സ്‌പോര്‍ട്ടിലാണ് അച്ഛന്‍ ഡയലോഗ് എഴുതിയിരുന്നത്.. അതൊന്നും എനിക്ക് ചിന്തിക്കാന്‍ കഴിയില്ല.. എനിക്ക് എന്നല്ല ചേട്ടനും അതിനുള്ള പൊട്ടന്‍ഷ്യല്‍ ഒന്നും

ഇല്ല..ഞങ്ങള്‍ക്ക് എന്നല്ല ഇക്കാലത്തെ സിനിമാ എഴുത്തുകാര്‍ക്ക് പോലും അത് ഉണ്ടോ എന്ന് സംശയമാണ് എന്നും ധ്യാന്‍ പറയുന്നു. അതേസമയം, ചന്ദ്രലേഖ എന്ന സിനിമ എഴുതിയത് അച്ഛന്‍ ആണെന്ന് എനിക്ക് അറിയാം പ്രിയന്‍ അങ്കിളിന്റെ പേരിലാണ് ആ തിരക്കഥ എന്നും താരം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

Nikhina