Film News

ഞാനും, പ്രണവും അടുപ്പ൦ ആയത്  സിഗിരിറ്റ് വലി  മുതൽ! അവന്റെ എല്ലാ കാര്യങ്ങളും എന്നോട് ഷെയർ ചെയ്യാറുണ്ട് , ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസനും, പ്രണവ് മോഹൻ ലാലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായ ഒരു അഭിമുഖത്തിൽ ധ്യാൻ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. സിനിമാ ലൊക്കേഷനിൽ താനും പ്രണവ് മോഹൻലാലും തമ്മിൽഒരു അടുപ്പം ഉണ്ടായത് ഒരുമിച്ച് സി​ഗരറ്റ് വലിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് ധ്യാൻ പറയുന്നു, മുമ്പ്  അപ്പുവിനെ കണ്ടിട്ടേയുള്ളു.എന്നാൽ സൗഹൃ​ദം വന്നത് ഈ സിനിമയുടെ ഷൂട്ടിനു ശേഷമാണ്

ഷൂട്ടിന്റെ തുടക്കം മുതൽ തന്നെ ആവശ്യമില്ലാത്തതും ഉള്ളതുമായ കാര്യങ്ങൾ പറഞ്ഞ് നമ്മൾ എന്താണെന്ന് അപ്പുവിനെ ആദ്യമെ അറിയിച്ചിരുന്നു. അങ്ങനെ അപ്പുവും അതിലോട്ടായി. മാത്രമല്ല അവന്റെ പല പേഴ്സണൽ കാര്യങ്ങളും എന്നോട് ഷെയർചെയുകയും ചെയ്യ്തു , അതുകൊണ്ട് തന്നെ ഒരുമിച്ച് വർക്ക് ചെയ്യാൻ കുറച്ചുകൂടി ഈസിയായിരുന്നു.ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഞങ്ങൾ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പുണ്ടായി.

ഷാരൂഖ് ഖാൻ പറയുന്നത് പോലെ കോഫി, കോൺവർസേഷൻ, സി​ഗരറ്റാണ് ഞങ്ങളേയും അടുപ്പിച്ചത്. സംസാരം, ചായ, സി​ഗരറ്റ് ശരിക്കും ചെന്നൈ കൾച്ചറാണ്. അപ്പു നന്നായി പുകവലിക്കുന്ന ഒരാളാണ്. ഞാനും നന്നായി പുകവലിക്കുന്ന ഒരാളാണ്. സിനിമയെ കുറിച്ചല്ലാതെ ഞങ്ങൾ മറ്റ് പല കാര്യങ്ങളു൦ ചർച്ച ചെയ്യുമായിരുന്നു . അഭിനയിക്കുമ്പോൾ അഭിനയിക്കുകയാണെന്ന ഫീലിങ് ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. അതുപോലെ അടുത്തിടെ പുറത്തുവിട്ട ഈ സിനിമയുടെ ഒരു പോസ്റ്ററിൽ ഞാനും അപ്പുവും സി​ഗരറ്റ് വലിച്ച് ചായയും കുടിച്ച് ഇരിക്കുന്നതായി കാണാം. അത് ഫോട്ടോയ്ക്കായി ഞങ്ങൾ പോസ് ചെയ്തതല്ല. ഞങ്ങൾ സി​ഗരറ്റ് വലിച്ച് ഇരിക്കുന്ന സമയത്ത് ക്രൂ സ്റ്റിൽ എടുത്തഫോട്ടോ  പോസ്റ്ററാക്കിയതാണ്.ഏട്ടനെ കാണാനെ കാണാതെ മാറി നിന്നാണ് ഞാൻ സി​ഗരറ്റ് വലിക്കാറുള്ളത്. അപ്പുവിന് അതൊന്നും പ്രശ്നമല്ല. പക്ഷെ എനിക്ക് പ്രശ്നമായതു കൊണ്ട് അപ്പുവിനെയും കൊണ്ട് ഞാൻ മാറി നിൽക്കും ധ്യാൻ പറയുന്നു

Suji