Film News

അച്ഛനെ കുറിച്ച് ഒന്നും നല്ലത് പറഞ്ഞില്ലല്ലോ! പറയുമ്പോളേക്കും ആ സെക്ഷൻ തീർന്നു പോകും ധ്യാൻ ശ്രീനിവാസൻ

അച്ഛനും , താനുമായി നടന്ന തർക്കത്തെ കുറിച്ച് ഒരു പരുപാടിയിൽ സംസാരിച്ചപ്പോൾ എന്താണ് അച്ഛനെ കുറിച്ചൊന്നും താൻ നല്ലതൊന്നും പറയാഞ്ഞത് എന്നുള്ള ചോദ്യം ഉണ്ടായി, ധ്യാൻ ശ്രീനിവാസൻ പറയുന്നു. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിലാണ് ധ്യാൻ ഈ കാര്യം പറയുന്നത് , എന്നാൽ അതിൽ അച്ഛനെ കുറിച്ച് നല്ലതു പറയാൻ വന്നപ്പോളേക്കും പരുപാടി തീർന്നു പോയി എന്നാണ് നടൻ പറയുന്നത്, ഒരിക്കൽ ഒരു പരുപാടിയിൽ അതിന്റെ മോഡറേറ്റർ ചോദിച്ചത് ഞാനും അച്ഛനും തമ്മിലുള്ള കാര്യങ്ങൾ ആയിരുന്നു ധ്യാൻ പറയുന്നു

അച്ചനും, ഞാനും തമ്മിലുള്ള തർക്കത്തെ കുറിച്ചായിരുന്നു അവരുടെ ചോദ്യം,,സാധാരണ ഞാൻ അതാണല്ലോ പറയുന്നത്, അതുകൊണ്ടു അവർ അങ്ങനൊരു ചോദ്യം ചോദിച്ചത്, എന്നിട്ട് എന്താണ് അച്ഛനെ കുറിച്ചൊരു പൊസറ്റീവായി ഒരു കാര്യവും പറയാതിരുന്നത് എന്ന് അപ്പോൾ ഞാൻ പറഞ്ഞു അത് ഞാൻ അച്ഛനെ കുറിച്ച് നല്ല കാര്യങ്ങൾ പറയാൻ പാ വിച്ചപ്പോളേക്കും അതിന്റെ സെക്ഷൻ തീർന്നു എന്ന് ഒരു ചിരിയോടു ധ്യാൻ പറയുന്നു

അച്ഛൻ എനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്, പിന്നെ അച്ഛനെ കുറിച്ചുള്ള നല്ല കാര്യങ്ങൾ നിങ്ങൾക്ക് അറിയാവുന്നത് അല്ലെ, അതിൽ നിന്നും നിങ്ങൾക്ക് മനസിലാകുമല്ലോ ഞാനും അച്ഛനും തമ്മിലുള്ള അണ്ടർസ്റ്റാന്ഡിങ് ,പിന്നെ ഈ പരുപാടി കഴിഞ്ഞു ഞാൻ വീട്ടിൽ ചെന്നപ്പോൾ അച്ഛൻ പത്രം വായിച്ചുകൊണ്ടിരിക്കുന്നു അദ്ദേഹം എല്ലാം അറിഞ്ഞുകൊണ്ടുള്ള ഇരുപ്പാണ് പക്ഷെ ഒന്നും എന്നോട് ചോദിച്ചില്ല ധ്യാൻ പറയുന്നു

 

 

Suji