Film News

ബിനു രാജ്, ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

നിത്യ ഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനു രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്നു, ഇപ്പോൾ ചിത്രത്തിന്റ ചിത്രീകരണം വടകര ഓഞ്ചിയത്ത ആരംഭിച്ചിരിക്കുകയാണ്, ഓപ്പൺ ക്രിയേഷൻ ആര്ട്ട് ആണ് ഈ ചിത്രം നിർമിക്കുന്നത്, ചിത്രത്തിന്റെ സ്വിച് ഓൺ കർമ്മ൦ നിർവഹിച്ചത് പ്രമുഖ ബിസിനസ് മാൻ അരവിന്ദ് വിക്രം, തിരക്കഥ കൃത്ത് സനു  അശോക് ആണ് ക്ലാപ്പ് അടിച്ചു തുടക്കം കുറിച്ചത്

കൂടാതെ തിരകഥ കൃത്തിന്റെ മാതാവ് രോഹിണിയാണ് ചിത്രത്തിന്റെ തുടക്കത്തിനുള്ള ഭദ്രദീപം തെളിയിച്ചത്, ഒപ്പം മാളവിക മേനോനും പങ്കെടുത്തു, ചിത്രത്തിൽ ഒരു ഓട്ടോറിക്ഷ ജീവനക്കാരനായാണ് ധ്യാൻ എത്തുന്നത്

മലബാറിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങളും , ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം, ബി ടെക്ക് കഴിഞ്ഞിട്ടും നല്ലൊരു ജോലി ലഭിക്കാത്ത ഒരു യുവാവ് പിന്നീട് അച്ഛന്റെ ഓട്ടോ ഓടിച്ചു ഉപജീവനമാർഗം കണ്ടെത്തുന്നതാണ് ചിത്രം, ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പിന്നീട് പങ്കുവെക്കുമെന്നു അണിയറപ്രവര്തകര് പറഞ്ഞു

 

Suji