രഞ്ജിനി ഹരിദാസ് ആ വ്യക്തിയുടെ തീവ്രപ്രണയത്തിനു മുൻപിൽ കീഴടങ്ങിയോ ?

മലയാളികളുടെ മനസ്സിൽ ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ വളരെ വേഗത്തിൽ കടന്നു വരുന്ന ഒരു മുഖമാണ്  രഞ്ജിനി ഹരിദാസിന്റേത്. പ്രേഷകരുടെ ഏറ്റവും  പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ചുരുങ്ങിയ സമയംകൊണ്ടാണ് രഞ്ജിനി മലയാളി പ്രേഷകരുടെ മനസ് കീഴടക്കിയത്.അവതരണ ശൈലിയ്ക്ക് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തികൂടിയാണ് രഞ്ജിനി.

rajini…

രഞ്ജിനി ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി എത്തിയപ്പോഴേക്കും താരത്തിനോടുള്ള മതിപ്പ് ഇരട്ടിയായി. നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാന്‍ മടി കാണിക്കാത്ത രഞ്ജിനി നിരവധി വിമര്‍ശനങ്ങള്‍ക്കിടയായിട്ടുണ്ട്. തന്നെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം നല്ല മറുപടിയും രഞ്ജിനി നല്‍കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രഞ്ജിനി പങ്കുവെക്കാറുള്ള ചിത്രങ്ങള്‍ എല്ലാം ശ്രദ്ധയമാകാറുണ്ട്. ഇപ്പോഴിതാ പ്രണയദിനത്തില്‍ രഞ്ജിനി തന്റെ സുഹൃത്തിനൊപ്പം പങ്കുവെച്ച ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്.

Rajini haridas

ശരത് പുളിമൂടാണ് രഞ്ജിനിക്കൊപ്പമുള്ളത്. ശരത്തിനെ രഞ്ജിനി ടാഗ് ചെയ്തിട്ടുണ്ട്. പാര്‍ട്ടി മൂഡിലെ ഇരുവരുടെയും ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.
എന്നാല്‍ തന്റെ പ്രണയത്തെക്കുറിച്ച്‌ രഞ്ജിനി തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടില്ല. അടുത്തിടെയായി രഞ്ജിനിയും ശരത്തുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പലരും ഇരുവരും പ്രണയത്തിലാണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ രഞ്ജിനി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

Vishnu