നാഗചൈതന്യ അക്കിനേനിയും സാമന്ത റൂത്ത് പ്രഭുവും തമ്മിലുള്ള വിവാഹ മോചനം ആരാധകര്‍ അമ്പരപ്പോടെയായിരുന്നു കേട്ടത്. 2021 ഒക്ടോബര്‍ നാലിനാണ് ഇരുവരും വിവാഹ മോചിതരായത്. സാമന്തയുമായി വേര്‍പിരിഞ്ഞ ശേഷം നാഗചൈതന്യ മെയ്ഡ് ഇന്‍ ഹെവന്‍ നടി ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ സ്വന്തമാക്കിയ ആഡംബര ഭവനത്തില്‍ ശോഭിത അതിഥിയായി എത്തിയിരുന്നു. ഇതോടെയാണ് ഇരുവരെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ പരന്നത്.
ആരാധകരുമായി നടത്തിയ ക്യു ആന്റ് എ സെക്ഷനില്‍ നല്കിയ മറുപടിയിലാണ് നാഗചൈതന്യയുമായുള്ള ശോഭിതയുടെ പ്രണയത്തിന്റെ സൂചനകളുള്ളത്. ശോഭിതയോട് ഫോര്‍മുല വണ്‍ ഇഷ്ടമാണോയെന്ന് ആരാധകര്‍ ചോദിച്ചിരുന്നു. ആ ചോദ്യത്തിന് മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. കാറിലിരുന്ന് നാണം നിറഞ്ഞ ചിരിയോടെ മുഖം പാതി മറച്ചുള്ള തന്റെ ചിത്രമാണ് ശോഭിത പങ്കുവെച്ചത്. എന്നാല്‍ നടി ധരിച്ചിരുന്ന ഹുഡിയില് എംക്ലാരനെന്ന് എഴുതിയിരുന്നു. അതില്‍ നിന്ന് തന്നെ നടിക്ക് ഫോര്‍മുല വണ്‍ കാര്‍ റേസിങിനോടുള്ള താല്പര്യം വ്യക്തമാണ്. ഇതില്‍ നിന്നാണ് നാഗചൈതന്യയുമായി താരം പ്രണയത്തിലാണെന്ന സൂചനകള്‍ ആരാധകര്‍ക്ക് ലഭിക്കുന്നത്.
ശോഭിതയെപ്പോലെ തന്നെ ഫോര്‍മുല വണ്ണിന്റെ കടുത്ത ആരാധകനാണ് നാഗചൈതന്യ. അദ്ദേഹം മുമ്പ് സാമന്തയോട് റേസിങ് ട്രാക്കില്‍വെച്ച് വിവാഹാഭ്യര്‍ത്ഥന നടത്തിയത് വൈറലായിരുന്നു. മൂത്തോന്, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിതയാണ് ശോഭിത ധൂലിപാല. മേജറാണ് ഏറ്റവും അവസാനം ശോഭിതയുടേതായി റിലീസ് ചെയ്ത സിനിമ.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…