നാഗചൈതന്യയും ശോഭിതയും പ്രണയത്തില്‍ തന്നെ, തെളിവുകള്‍ നിരത്തി ആരാധകര്‍

നാഗചൈതന്യ അക്കിനേനിയും സാമന്ത റൂത്ത് പ്രഭുവും തമ്മിലുള്ള വിവാഹ മോചനം ആരാധകര്‍ അമ്പരപ്പോടെയായിരുന്നു കേട്ടത്. 2021 ഒക്ടോബര്‍ നാലിനാണ് ഇരുവരും വിവാഹ മോചിതരായത്. സാമന്തയുമായി വേര്‍പിരിഞ്ഞ ശേഷം നാഗചൈതന്യ മെയ്ഡ് ഇന്‍ ഹെവന്‍ നടി…

നാഗചൈതന്യ അക്കിനേനിയും സാമന്ത റൂത്ത് പ്രഭുവും തമ്മിലുള്ള വിവാഹ മോചനം ആരാധകര്‍ അമ്പരപ്പോടെയായിരുന്നു കേട്ടത്. 2021 ഒക്ടോബര്‍ നാലിനാണ് ഇരുവരും വിവാഹ മോചിതരായത്. സാമന്തയുമായി വേര്‍പിരിഞ്ഞ ശേഷം നാഗചൈതന്യ മെയ്ഡ് ഇന്‍ ഹെവന്‍ നടി ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ സ്വന്തമാക്കിയ ആഡംബര ഭവനത്തില്‍ ശോഭിത അതിഥിയായി എത്തിയിരുന്നു. ഇതോടെയാണ് ഇരുവരെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ പരന്നത്.

ശോഭിതയുടെ പുതിയ ചിത്രം മേജറിന്റെ പ്രമോഷനുകള്‍ക്കായി ശോഭിത താമസിച്ചിരുന്ന അതെ ഹോട്ടലില്‍ വെച്ച് നാഗചൈതന്യയെ ഒന്നിലധികം തവണ കണ്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ വൈറലായതോടെയാണ് നാഗചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്. ഇപ്പോള്‍ ശോഭിതയും നാഗചൈതന്യയും പ്രണയത്തിലാണ് എന്നതിന് പുതിയ തെളിവുകള്‍ കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.

ആരാധകരുമായി നടത്തിയ ക്യു ആന്റ് എ സെക്ഷനില്‍ നല്‍കിയ മറുപടിയിലാണ് നാഗചൈതന്യയുമായുള്ള ശോഭിതയുടെ പ്രണയത്തിന്റെ സൂചനകളുള്ളത്. ശോഭിതയോട് ഫോര്‍മുല വണ്‍ ഇഷ്ടമാണോയെന്ന് ആരാധകര്‍ ചോദിച്ചിരുന്നു. ആ ചോദ്യത്തിന് മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. കാറിലിരുന്ന് നാണം നിറഞ്ഞ ചിരിയോടെ മുഖം പാതി മറച്ചുള്ള തന്റെ ചിത്രമാണ് ശോഭിത പങ്കുവെച്ചത്. എന്നാല്‍ നടി ധരിച്ചിരുന്ന ഹുഡിയില്‍ എംക്ലാരനെന്ന് എഴുതിയിരുന്നു. അതില്‍ നിന്ന് തന്നെ നടിക്ക് ഫോര്‍മുല വണ്‍ കാര്‍ റേസിങിനോടുള്ള താല്‍പര്യം വ്യക്തമാണ്. ഇതില്‍ നിന്നാണ് നാഗചൈതന്യയുമായി താരം പ്രണയത്തിലാണെന്ന സൂചനകള്‍ ആരാധകര്‍ക്ക് ലഭിക്കുന്നത്.

ശോഭിതയെപ്പോലെ തന്നെ ഫോര്‍മുല വണ്ണിന്റെ കടുത്ത ആരാധകനാണ് നാഗചൈതന്യ. അദ്ദേഹം മുമ്പ് സാമന്തയോട് റേസിങ് ട്രാക്കില്‍വെച്ച് വിവാഹാഭ്യര്‍ത്ഥന നടത്തിയത് വൈറലായിരുന്നു. മൂത്തോന്‍, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിതയാണ് ശോഭിത ധൂലിപാല. മേജറാണ് ഏറ്റവും അവസാനം ശോഭിതയുടേതായി റിലീസ് ചെയ്ത സിനിമ.