ആ കാര്യം ആദ്യം പറഞ്ഞത് മമ്മൂക്കയോട്, അങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല!

ഒരുപാട് പ്രതിസന്ധികളിൽ കൂടി കടന്നു പോയ ഒരാളാണ് ദിലീപ്, അടുത്തിടെ താരം നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങി, ജയിൽ ജീവിതവും മറ്റുള്ളവരുടെ പരിഹാസ വാക്കുകളും അങ്ങനെ നിരവധി പ്രശ്ങ്ങളിൽ കൂടി ആണ് താരം കടന്നു വന്നത്, തന്റെ പ്രശ്ങ്ങളെ എല്ലാം ഒഴിവാക്കി വീണ്ടും പഴയ പോലെ ശക്തി ആർജിച്ച് എത്തിയിരിക്കുകയാണ് താരം. ഇപ്പോൾ ഭാര്യക്കും കുട്ടികൾക്കും ഒപ്പം ജീവിതം ആഘോഷമാക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ അവിചാരിതമായി ഉണ്ടായ സംഭവ വികാസങ്ങളെ കുറിച്ച് ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ,
കാവ്യയെ താൻ വിവാഹം കഴിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. എന്നാൽ അത് അവിചാരിതമായി സംഭവിച്ചതാണ്. മഞ്ജുവുമായി വിവാഹ മോചനം നടന്നതിന് ശേഷം ജീവിതത്തിൽ എന്റെ അമ്മയും മകളും മാത്രമായി ഞാൻ ഒതുങ്ങുകയായിരുന്നു. എന്റെ സഹോദരി അവരുടെ വീട് ഉപേക്ഷിച്ചു ഏകദേശം രണ്ടുവർഷത്തോളം കാലം ഞങ്ങൾക്കൊപ്പം വന്നു താമസിച്ചു. ഞാൻ കാരണം എല്ലാവരും ബുദ്ധിമുട്ടുന്നു എന്ന ചിന്ത ആ സമയത്ത് എന്നെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. രണ്ടാമതൊരു വിവാഹത്തെ കുറിച്ച് പലരും പറഞ്ഞെങ്കിലും ഇനി ഒരു വിവാഹം ശരിയാകുമെന്ന് എനിക്ക് തോന്നിയില്ല. എന്നാൽ സുഹൃത്തുക്കളുടെ ഭാഗത്ത് നിന്നും നിർബന്ധം ശക്തമായപ്പോൾ ഞാൻ മീനൂട്ടിയോടെ കാര്യം പറഞ്ഞു. അവൾ എനിക്ക് പിന്തുണ നൽകി എന്റെ കൂടെത്തന്നെ നിന്നു. കാവ്യയുടെ വിവാഹ ജീവിതം തകരാൻ കാരണം ഞാൻ ആണെന് പലരും പറഞ്ഞു പരത്തി.
എന്റെയും കാവ്യയുടെയും വിവാഹത്തിന് കാവ്യയുടെ അമ്മയ്ക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല. കാരണം ഞങ്ങൾ വിവാഹം കഴിച്ചാൽ പ്രചരിക്കുന്ന വാർത്തകൾ എല്ലാം സത്യമാണെന്നു ആളുകൾ വിശ്വസിക്കും എന്ന പേടിയായിരുന്നു അമ്മയ്ക്ക് ഉള്ളത്. വിവാഹാലോചനയുടെ കാര്യം പറഞ്ഞപ്പോൾ കാവ്യക്ക് വേറെ ആലോചന നോക്കുന്നുണ്ട് എന്നായിരുന്നു അമ്മയുടെ മറുപടി. അവസാനം എല്ലാവരും കൂടി മുൻകൈ എടുത്ത് വിവാഹം നടത്തി. വിവാഹ ഒരുക്കങ്ങളും വിവാഹവും എല്ലാം ഒരാഴ്ചക്കുള്ളിൽ ആയിരുന്നു. ഞാനും കാവ്യയും വിവാഹിതർ ആകാൻ പോകുന്നുവെന്ന് ആദ്യം വിളിച്ചു പറഞ്ഞത് മമ്മൂക്കയോട് ആയിരുന്നു.
 

Devika Rahul