Categories: Film News

നിർമ്മാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തിൽ തിളങ്ങി ദിലീപും കാവ്യയും

നിർമാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തിൽ തിളങ്ങി നടൻ ദിലീപും ഭാര്യയും നടിയുമായി കാവ്യ മാധവനും. സജി നന്ത്യാട്ടിന്റെ മകൻ ജിമ്മിയുടെ വിവാഹത്തിനാണ് ഇരുവരും ഒരുമിച്ചെത്തിയത്.സജി നന്ത്യാട്ടിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ദിലീപ്‌. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീപും കാവ്യ മാധവനും ഒന്നിച്ച് ഒരു പൊതുചടങ്ങിൽ എത്തുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സജി നന്ത്യാട്ടിന്റെ മകൻ ജിമ്മിയുടെ വിവാഹം. സാറയാണ് ജിമ്മിയുടെ വധു. പള്ളിയില് വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്.ചടങ്ങിൽ നടന്മാരായ ഉണ്ണി മുകുന്ദൻ, വിജയ് ബാബു,നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി, ദിലീപിന്റെ അനുജനും സംവിധായകനുമായ അനൂപ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.


അതേ സമയം പള്ളിയിലെ ഗായകസംഘത്തിന് നേതൃത്വം ഗായിക നിത്യ മാമനാണ് കൊടുത്തത്. കാവ്യ മാധവൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും പൊതു പരിപാടികളിൽ നിന്നുമെല്ലാം മാറി നിൽക്കുകയാണ്. അപൂർവമായി മാത്രമാണ് കാവ്യയെ പൊതു വേദികളിൽ കാണാറുള്ളത്. 2016 നവംബർ 25നായിരുന്നു ദിലീപുമായുള്ള കാവ്യയുടെ വിവാഹം. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി എന്നൊരു മകളുണ്ട്

Aiswarya Aishu