പത്മസരോവരത്തില്‍ വീണ്ടും ആഘോഷം, മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും

ബാലതാരമായി എത്തി പ്രേക്ഷരുടെ മനം കവർന്ന താരമാണ് കാവ്യാ, ബാലതാരത്തിൽ നിന്നും വളരെ പെട്ടെന്നായിരുന്നു കാവ്യയുടെ നായികാ പദവിയിലേക്കുള്ള സ്ഥാന കയറ്റം. കാവ്യയുടെ ആദ്യ സിനിമയിലെ നായകനും താരത്തിന്റെ ഭർത്താവ്  തന്നെ ആയിരുന്നു. സ്ക്രീനിലെ ജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നു എന്നറിഞ്ഞപ്പോൾ ഇവർക്ക് ആശംസകളുമായി എത്തിയത് നിരവധി ആളുകൾ ആയിരുന്നു.

ഇപ്പോൾ മക്കൾക്കും ഭർത്താവിനും ഒപ്പം ജീവിതം ആഘോഷിക്കുകയാണ് കാവ്യ. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും അപ്രത്യക്ഷമായ കാവ്യ സ്വകാര്യ ചടങ്ങുകളിലും മറ്റും പങ്കെടുക്കാനെത്താറുണ്ട്. നടന്‍ ദിലീപും കാവ്യയും വിവാഹജീവിതത്തിലേക്ക് കടന്നിട്ട് ഈ നവംബറില്‍ മൂന്നുവര്‍ഷം തികയുകയാണ്. അടുത്തിടെയായിരുന്നു കാവ്യ മാധവന്‍ പിറന്നാളാഘോഷിച്ചത്. ഇതിന് പിന്നാലെയായാണ് മകളുടെ പിറന്നാളെത്തിയത്. ഇനി വരാനിരിക്കുന്നത് ദിലീപിന്റെ പിറന്നാളും ഇവരുടെ വിവാഹവാര്‍ഷികവുമാണ്.

കാവ്യ മാധവന്‍ എന്നാണ് സിനിമയിലേക്ക് തിരിച്ച്‌ വരുന്നതെന്നുള്ള ചോദ്യം മുന്‍പ് തന്നെ ഉയര്‍ന്നുവന്നിരുന്നു. ഭാര്യ അഭിനയിക്കുന്നതിനോട് തനിക്ക് വിയോജിപ്പില്ലെന്നും ഈ ചോദ്യം അവരോടല്ലേ ചോദിക്കേണ്ടതെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകള്‍ ആസ്വദിച്ച്‌ കഴിയാനാണ് താല്‍പര്യമെന്നായിരുന്നു കാവ്യ മാധവന്‍ സുഹൃത്തുക്കളോട് പറഞ്ഞതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പൊതുചടങ്ങുകളിലും മറ്റുമായി കാവ്യ മാധവന്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.

Krithika Kannan