ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും, കേസിൽ സാക്ഷികളെ ദിലീപ് സ്വാധീനിക്കുന്നു വെന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. കേസിലെ ദിലീപിന് എതിരായിരുന്ന സാക്ഷികൾ മൊഴി മാറ്റി പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.  ദിലീപും മുഖ്യപ്രതി സുനില്‍ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്‍റെ സാക്ഷിയടക്കം മൊഴി മാറ്റിയെന്നാണ് സൂചന.

പൾസർ സുനിയും ദിലീപും തമ്മിൽ തൃശൂര്‍ ടെന്നീസ് ക്ലബില്‍  വെച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു എന്ന് മൊഴി നൽകിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്. കേസിൽ സാക്ഷികളെ ഒന്നും തന്നെ സ്വാധീനിക്കരുത് എന്ന് കർശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ച് നൽകിയിരുന്നത്.
കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ 44 സാക്ഷികളുടെ വിസ്താരമാണ് പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിരിക്കുന്നത്. ജനുവരിയ്ക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറയാനാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Rahul

Recent Posts

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

56 mins ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

2 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

4 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

5 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

6 hours ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

19 hours ago