ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ മരണവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് !!

ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ മരണവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്. ദിലീപ് ഉൾപ്പെട്ട ഗൂഢാലോചന കേസ് അന്യൂശിക്കുന്ന സംഘം ആയിരിക്കും പരാതി അന്യൂഷിക്കുക. സഹോദരൻ ശിവദാസന്റെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും സലീഷ് സംവിധാനം ചെയ്ത ഷോർട് ഫിലിമിന്റെ അണിയറ പ്രവർത്തകരെയും ക്രൈം ബ്രാഞ്ച് സംഘം കാണും. പരാതി അന്യൂഷിക്കുമെന്ന് ലോക്കൽ പോലീസും അറിയിച്ചിട്ടുണ്ട്.

ഇതിനോടകം തന്നെ ക്രൈം ബ്രാഞ്ചിന്റെ മുന്നിലേക്ക് പരാതിയുടെ കോപ്പി എത്തിയിട്ടുണ്ട്. പരാധിക്കാരനായിട്ടുള്ള ശിവദാസൻ എന്നത് സലീഷിന്റെ സഹോദരൻ ആണ്. അതുപോലെ തന്നെ സലീഷിന്റെ ഭാര്യ, മറ്റ് ബന്ധുക്കൾ ഇവരുടെയെല്ലാം മൊഴി രേഖപ്പെടുത്തും. ഇത് കൂടാതെ അന്നേ ദിവസം സലീഷിന്റെ ഒരു ഷോർട് ഫിലിം പ്രകാശനം ഉണ്ടായിരുന്നു അതുമായി ബന്ധപ്പെട്ട് അതിന്റെ അണിയറ പ്രവർത്തകരെയും കാണും എന്നാണ് അന്യൂഷണ സംഘം അറിയിച്ചിരിക്കുന്നത്. നേരുത്തെ തന്നെ ഇതൊരു അപകട മരണം എന്ന നിലയിൽ അവസാനിപ്പിച്ച കേസാണ്. ഈ കേസുമായി നബി=ബന്ധപ്പെട്ട് ആലുവ കോടതിയിൽ റിപ്പോർട്ട് ധരിപ്പിച്ചിരുന്നു. ഇപ്പോൾ ഈ പരാതി ഉയരുകയും അതൊരു വിവാദം ആകുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ ആണ് ഇതുമായി ബന്ധപ്പെട്ട് അന്യൂശനം നടത്തുവാൻ തിരുമാനിച്ചിരിക്കുന്നത്.