രജനികാന്തിന്റെ കൂലിയില്‍ ദിലീപും!!! ജനപ്രിയ നായകനെത്തുന്നത് പ്രധാന വേഷത്തില്‍

Follow Us :

ആരാധകലോകം വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് കൂലി. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജനീകാന്തിന്റെ കരിയറിലെ 171-ാമത് ചിത്രമാണ്. ചിത്രത്തിന്റെ പ്രധാന അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ മലയാളത്തിന്റെ ജനപ്രിയനടനും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

ദിലീപ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജൂണ്‍ 10ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ചിത്രത്തില്‍ സത്യരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.

പക്കാ മാസ് ആക്ഷന്‍ ചിത്രമായിരിക്കും കൂലി. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. സ്വര്‍ണക്കടത്താണ് ചിത്രം പറയുന്നത്. തമിഴ്‌നാട്ടിലെ ഒരു തുറമുഖം വഴി അധോലോക സംഘം നടത്തുന്ന സ്വര്‍ണക്കടത്താണ് കഥ. സണ്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധിമാരന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളി ഛായാഗ്രാഹന്‍ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ക്യാമറയൊരുക്കുന്നത്. ഫിലോമിന്‍ രാജാണ് എഡിറ്റിങ്. അന്‍പറിവാണ് ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം തിയ്യേറ്ററിലെത്തും.