മുഖം മറച്ച് റെയിൽവേ സ്റ്റേഷനിൽ സൂപ്പർ സ്റ്റാർ, ആരും തിരിച്ചറിയാതെ ജനപ്രീയൻ

സാധാരണക്കാരെ പോലെ പൊതു സ്ഥലങ്ങളിൽ പോകാനും യാത്ര ചെയ്യാനും ഒക്കെ ആഗ്രഹം  ഉള്ളവരാണ് ഓരോ സെലിബ്രിറ്റികളും. എന്നാൽ പലപ്പോഴും ഇവർക്ക് അതൊക്കെ സ്വപ്നം മാത്രമാണ് എന്നതാണ് സത്യം. കാരണം തങ്ങളുടെ ഇഷ്ട്ട താരങ്ങളെ പൊതു സ്ഥലത്ത് കണ്ടാൽ ആരാധകർ തടിച്ച് കൂടുകയും സെൽഫി എടുക്കാനുള്ള തിക്കും തിരക്കും ഉണ്ടാകുകയും ചെയ്യും. പലപ്പോഴും ഇത്തരത്തിൽ താരങ്ങൾ കാരണം പൊതു ഇടങ്ങളിൽ മണിക്കൂറുകളോളം ബ്ലോക്ക് ഉണ്ടാകാറുണ്ട് എന്നതും വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ ഇപ്പോൾ ചിലരെങ്കിലും തൊപ്പിയും മാസ്ക്കും ഒക്കെ ധരിച്ചാണ് പൊതു സ്ഥലങ്ങളിൽ വരാറുള്ളത്. ചിലപ്പോഴൊക്കെ താരങ്ങളെ ഇത്തരത്തിൽ വന്ന തിരിച്ചറിയാറില്ല.

എന്നാൽ മറ്റു ചിലപ്പോൾ തങ്ങളുടെ ഇഷ്ട്ട താരങ്ങളെ ആരാധകരിൽ ചിലരെങ്കിലും എങ്ങനെ ഒക്കെ മുഖം മറച്ച് വന്നാലും തിരിച്ചറിയാറുണ്ട്. കഴിഞ്ഞ ദിവസം നടൻ ഗോവിന്ദ് പദ്മസൂര്യ ഇത്തരത്തിൽ മുഖം മറച്ച് ക്ഷേത്ര ദർശനം നടത്തിയിരുന്നു. എന്നാൽ താരത്തിനെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ മറ്റൊരു സെലിബ്രിറ്റിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൊപ്പിയും മാസ്ക്കും അണിഞ്ഞു റയിൽവേ സ്റ്റേഷനിൽ മുഖം മറച്ചിരിക്കുന്ന ഒരു വ്യക്തിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

കറുത്ത ടി ഷർട്ടും പാന്റും ധരിച്ചിരിക്കുന്ന ഈ വ്യക്തിയുടെ കയ്യിൽ മഞ്ഞ നിറത്തിലുള്ള ഒരു പൊക്കോ ഫോണും ഉണ്ട്. എന്നാൽ ഇത് ജനപ്രീയ നടൻ ദിലീപ് ആണെന്നാണ് ചിലർ പറയുന്നത്. ദിലീപിന്റെ ഫാൻസ്‌ ഗ്രൂപ്പിൽ ഈ വീഡിയോ കൂടി പ്രത്യക്ഷപ്പെട്ടതോടെ ദിലീപ് ആണെന്ന് ഉറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ വ്യക്തിയുടെ മുഖം ഇതിൽ വ്യക്തമല്ല എങ്കിൽ പോലും ദിലീപ് ആണെന്ന തരത്തിൽ ഉള്ള കമെന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്. ജനപ്രീയ നടൻ ഇത്ര സിമ്പിൾ ആയിരുന്നോ എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമെന്റുകൾ.

Devika Rahul