തന്നെ വളഞ്ഞ പൊതുജനത്തോട് എന്നെ ഒന്നും ചെയ്യല്ലേയെന്ന് ദിലീപ്!

മലയാളികളുടെ ജനപ്രിയനായകനാണ് ദിലീപ്. കുറച്ച് നാളത്തെ ഇടവേളകൾക്ക് ശേഷം താരം താരം സിനിമയിലും പൊതുപരിപാടികളിലും സജീവമാവുകയാണ്. ദിവസങ്ങൾക്ക് മുൻപ് ദിലീപും കാവ്യാ മാധവനും പാലക്കാട് ചെർപ്പുളശ്ശേരിയിലെ സ്വകാര്യ സ്‌കൂളിൽ അതിഥികളായി എത്തിയിരുന്നു. ഇരുവരെയും മേളതാള അകമ്പടിയോടെയാണ് സ്‌കൂൾ അധികൃതർ സ്വീകരിച്ചത്. ഇപ്പോഴിതാ വീണ്ടും ദിലീപിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ക്ഷേത്ര ഉത്സവത്തിന്റെ ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ദിലീപ്. താരത്തനപ്പം നടി പ്രിയങ്ക അനൂപും ഉണ്ടായിരുന്നു. ക്ഷേത്രത്തിൽ എത്തിയ ദിലീപിനെ നാട്ടുകാരും ആരാധകരും പൊതിയുകയായിരുന്നു. ഒപ്പം നിന്ന് സെൽഫി എടുക്കാനുള്ള തിരക്കിലായിരുന്നു എല്ലാവരും. നടക്കാൻ പോലുമാവാതെ താരം കഷ്ടപെടുകയായിരുന്നു. ഇതിനിടയിലാണ് ദിലീപ് തന്നെ ഒന്നും ചെയ്യല്ലേയെന്ന് തമാശ രൂപേണ പറഞ്ഞത്. ഇത് കൂടെയുള്ളവരിൽ ചിരിപടർത്തുകയായിരുന്നു.

അതതേ സമയം ജനത്തിരക്കിൽപ്പെട്ട ദിലീപിനെ പോലീസിന്റെ സഹയത്തോടെ നടന്ന നീങ്ങുന്നതും വീഡിയോയിൽ കാണാം. അപ്പോഴും ആളുകൾ സെൽഫികൾ എടുക്കുന്നതായും വീഡിയോയില കാണാൻ സാധിക്കും. ദിലീപിന്റെതായി ‘വോയിസ് ഓഫ് സത്യനാഥൻ’ എന്ന സിനിമയാണ് റിലീസിന് തയാറെടുക്കുന്നത്.

Aiswarya Aishu