ഒടുവില്‍ റോബിനെ കാണാനെത്തി ദില്‍ഷയും കുടുംബവും! വിവാഹം എപ്പോഴാണെന്ന് ആരാധകര്‍

മലയാളത്തിലെ ഏറ്റവും ജനപ്രിയ ടെലിവിഷന്‍ ഷോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4. ചരിത്രം തിരുത്തി മലയാളം ബിഗ് ബോസിലെ ആദ്യ ലേഡി ബിഗ് ബോസ് ആയിരിക്കുകയാണ് ദില്‍ഷാ പ്രസന്നന്‍. വളരെ സൈലന്റായിരുന്നു ദില്‍ഷയായിരുന്നു ഷോയുടെ ആരംഭത്തില്‍, ശേഷം സംഭവ ബഹുലമായ റോബിന്റെ പുറത്താവലോടെ ദില്‍ഷ കൂടുതല്‍ സ്മാര്‍ട്ടാവുകയായിരുന്നു. പിന്നീടായിരുന്നു ദില്‍ഷയുടെ മുന്നേറ്റം.

അതേസമയം, ദില്‍ഷയുടെ ചരിത്ര വിജയത്തില്‍ റോബിന്റെയും റോബിന്‍ ഫാന്‍സിന്റെയും പങ്ക് വലുതാണ്. ട്രോഫി സ്വീകരിച്ചുകൊണ്ട് റോബിന് തന്റെ വിജയത്തില്‍ പങ്കുണ്ട് എന്ന് ദില്‍ഷയും പറഞ്ഞിരുന്നു. ‘എന്റെ ബെസ്റ്റ് ഫ്രണ്ട് റോബിന്‍’ എന്ന് വിളിച്ചുകൊണ്ട് ദില്‍ഷ നന്ദിയും പറഞ്ഞിരുന്നത് ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ, ട്രോഫിയുമായി ദില്‍ഷയും കുടുംബവും റോബിനെ കാണാന്‍ വന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാറില്‍ നിന്ന് ട്രോഫിയുമായി ഇറങ്ങി നേരെ റോബിന് അടുത്തേക്ക് വരുന്നു. എന്താ എന്ന് ചോദിയ്ക്കുമ്പോള്‍, വാ ഫോട്ടോ എടുക്കാം എന്ന് പറയുന്നു. ദില്‍ഷയുടെ ചേച്ചിയാണ് റോബിന് ഒപ്പമുള്ള ദില്‍ഷയുടെ ചിത്രങ്ങള്‍ ആദ്യം പകര്‍ത്തിയത്.

ദില്‍ഷയ്ക്കും കുടുംബത്തിനും ഒപ്പമുള്ള വീഡിയോ റോബിന്‍ ആണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നത്. ഈ കുടുംബത്തിനൊപ്പം റോബിനും ചേര്‍ന്നത് കാണുമ്പോള്‍ സന്തോഷമുണ്ട് എന്ന് ആരാധകര്‍ പറയുന്നുണ്ട്, മാത്രണല്ല ചിലര്‍ എപ്പോഴാണ് കല്യാണം എന്നും ചോദിക്കുന്നുണ്ട്.

പിന്നീട് റോബിന്‍ അച്ഛനും അമ്മയ്ക്കും സഹോദരിമാര്‍ക്കും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും ഒപ്പം നിന്നുള്ള ഫോട്ടോയും എടുത്തു. ദില്‍ഷയുടെ അമ്മയും അച്ഛനുമായി റോബിന്‍ സംസാരിക്കുന്നുമുണ്ട്. എന്തായാലും വീഡിയോ സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്.

Anu

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

5 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

8 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

9 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

10 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

12 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

13 hours ago